Categories: CRIMENEWSTRIVANDRUM

തേക്കുംമുട് മോഷണശ്രമം:-               പോലീസ് രാത്രി ക്കാല പെട്രോളിംഗ് ശക്തിപ്പെടുത്തുക

തിരുവനന്തപുരം: കുന്നുകുഴി തേക്കുംമൂട്‌ ബുധനാഴ്‌ച പുലർച്ചെ നടന്ന മോഷണശ്രമം വീട്ടുകാർ  ഉണർന്നതിനെ തുടർന്ന്‌ പരാജയപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ്‌ കുന്നുകുഴി തേക്കുംമൂട് ടി..ആർ.എ 131ൽ രാജേന്ദ്രന്റെ വീട്ടിൽ ജനൽ കമ്പി വളച്ച്‌ മോഷണശ്രമം നടന്നത്‌. രാജന്ദ്രന്റെ മകൻ രാഗേഷും കുടുംബവുമാണ്‌ സംഭവസമയം വീട്ടിലുണ്ടായിരുന്നത്‌. പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്‌ദം കേട്ടാണ്‌ രാഗേഷും കുടുംബവും ഉണർന്നത്‌. ആരെയും ജനാല വഴി നോക്കിയിട്ട്‌  കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്ക്‌ പോകവേ  വീട്ടിലെ പുറക് വശത്തേ സെൻസർലെറ്റ്  രണ്ട്‌ മൂന്ന്‌ തവണ കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. ഡൈനിംഗ്‌ ഹാളിനു സമീപത്തെ ജനാലയുടെ പലക പൊളിക്കുന്ന പോലുളള ശബ്‌ദവും കേട്ടു. വന്ന് നോക്കിയപ്പോൾ ജനൽ കമ്പി വളച്ചിരിക്കുന്നു.. ഉടൻ തന്നെ ഫോണിലൂടെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്‌ ഒച്ചയുണ്ടാക്കിയതോടെ കള്ളൻ ചാടി രക്ഷപ്പെട്ടു. ജനാലയുടെ കമ്പിയുടെ ഒരു ഭാഗം മുറിച്ച്‌ മാറ്റിയ നിലയിലായിരുന്നു. ഉളിക്ക്‌ സമാനമായ ഉപകരണം കൊണ്ടാണ്‌ മോഷ്‌ടാവ്‌ ജനൽ കമ്പി അറുത്തുമാറ്റിയിരിക്കുന്നത്‌. അപ്പോഴേക്ക്‌  വിവരമറിയിച്ചതനുസരിച്ച്‌ മെഡിക്കൽ കോളജ്‌ പൊലീസ് സംഭവസ്ഥലത്തെത്തി. പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. മോഷണശ്രമത്തിൽ ഊർജിതമായ അന്വേഷണം നടത്തണമെന്നും തേക്കുംമൂട് ഭാഗത്ത്‌ രാത്രി ക്കാല പോലീസ് പെട്രോളിംഗ്‌ ശക്‌തമാക്കണമെന്നും തേക്കുംമൂട് റസിഡന്റ്‌സ്‌ അസോസിയേഷൻ സെക്രട്ടറിയും പ്രസിഡൻ്റും  പൊലീസിനോട് ആവശ്യപ്പെട്ടു…             സുമേഷ് കൃഷ്ണൻ 9188325101

Web Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

3 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

9 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

11 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

11 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

11 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago