തിരുവനന്തപുരം : പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചങ്ങമ്പുഴ കാവ്യസുധ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചങ്ങമ്പുഴയുടെ എഴുപത്തി ഏഴാമത് ചരമദിനാചരണം ഉദ്ഘാടനവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം ചെയര്‍മാന്‍ കവി മധുസൂദനൻ നായർ നിര്‍വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൻ പുസ്തകം ഏറ്റുവാങ്ങി.
ചങ്ങമ്പുഴയുടെ എഴുപത്തി ഏഴാമത് ഓര്‍മദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന്‍ അധ്യക്ഷനായി. നീറമൺകര എൻ.എസ്.എസ് കോളെജ് അധ്യാപിക ഡോ. ബി. വന്ദന, മാധ്യമപ്രവർത്തകയും വിവർത്തകയുമായ സരിത മോഹനൻ ഭാമ, നാടകപ്രവർത്തകനും എഴുത്തുകാരനും പുസ്തകത്തിന്റെ സമ്പാദകനുമായ പിരപ്പൻകോട് മുരളി എന്നിവർ സംസാരിച്ചു. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ.ആർ. സരിതകുമാരി നന്ദിയും പറഞ്ഞു. 810 രൂപ മുഖവിലയുള്ള പുസ്തകം 648 രൂപയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭിക്കും.
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…