തിരുവനന്തപുരം : വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനവാരത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്-സര്‍വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഉപന്യാസരചന, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. വായനദിനാചരണത്തിന്റെ ഉദ്ഘാടനം എൻ.വി. ഹാളിൽ ഡയറക്ടർ ഡോ. എം. സത്യൻ നിർവഹിച്ചു. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ ചന്ദ്ര പി അധ്യക്ഷയായി. വിൽപ്പന വിഭാഗം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ വായനദിനസന്ദേശം നൽകി. സീനിയർ സൂപ്രണ്ട് ലേഖ വി. എസ്., പി. ആർ. ഒ. റാഫി പൂക്കോം, എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി എന്നിവർ സംസാരിച്ചു.
മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ കോളെജുകളില്‍ നിന്ന് മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്തവരാണ് മത്സരത്തില്‍ പങ്കെടുത്തത്. ലഹരിയുടെയും സൈബര്‍ വിപ്ലവത്തിന്റെയും കാലത്ത് യുവതയുടെ പുനര്‍വായന എന്ന വിഷയത്തില്‍ നടന്ന പ്രസംഗമത്സരം വിദ്യാര്‍ഥികളുടെ ഗഹനമായ വിഷയത്തില്‍ നിന്ന് കൊണ്ട് തന്നെ വാശിയേറിയ മത്സരത്താലും അവതരണംകൊണ്ടും ശ്രദ്ധേയമായി. വിജ്ഞാനികസമൂഹവും നവകേരളനിര്‍മിതിയും എന്ന വിഷത്തിലാണ് ഉപന്യാസരചനമത്സരം നടന്നത്. സമാപനസമ്മേളനം ജൂണ്‍ 25ന് നടക്കും.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…