ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ “ആംഗ്ലോ ഇൻഡ്യൻ”സിന്റെ ചിത്രീകരണം, ആലപ്പുഴ തുമ്പോളി, പെരുമ്പാവൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്.
സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹം കഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു. അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾ കാരണം റോഷന്റെ ജോലി നഷ്ടമാകും എന്ന അവസ്ഥയുണ്ടായി. ജോലി നഷ്ടമാകാതിരിക്കാനായി, റോഷന്, അമ്മാവന്റെ മകളെ വിവാഹം കഴിക്കേണ്ടതായി വന്നു. ആൻഡ്രിയയുടെ സ്വപ്നം തകർന്നു. അമേരിക്കയിൽ പോകാനായി, സ്വന്തം ജോലി പോലും രാജിവെച്ചിരുന്ന ആൻഡ്രിയ സാമ്പത്തികമായും തകർന്നു. അതിനിടയിൽ സഹോദരിക്കുണ്ടായ ദുരന്തവും അവളെ തളർത്തി. ആയിടെയാണ് അയൽപക്കത്ത്, ബിജോയ് എന്ന ചെറുപ്പക്കാരനും, അമ്മയും താമസത്തിനെത്തിയത്. ബിജോയിയോട് ആകർഷണം തോന്നിയ ആൻഡ്രിയ അവനെ പ്രണയിക്കാൻ തുടങ്ങി. പുതിയൊരു ജീവിതത്തിന് തുടക്കമിടുകയായിരുന്നു അവൾ. പക്ഷേ, പിന്നെയും ദുരന്തങ്ങൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
ആംഗ്ലോ ഇൻഡ്യൻസ് കുടുംബാംഗങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രം മലയാളത്തിൽ പുതിയൊരു അനുഭവമായിരിക്കുമെന്ന്, സംവിധായകൻ എ.കെ.ബി. കുമാർ പറയുന്നു.
എ.കെ.ബി. മൂവിസ് ഇന്റർനാഷണലിനു വേണ്ടി, എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന “ആംഗ്ലോ ഇൻഡ്യൻസ് “ചിത്രീകരണം പൂർത്തിയായി. ക്രീയേറ്റീവ് ഹെഡ് – മമ്മി സെഞ്ച്വറി, എക്സിക്യൂട്ടീവ് പ്രൊസ്യൂസർ – ഭാസ്ക്കരൻ വെറ്റിലപ്പാറ, ക്യാമറ – ഷെട്ടി മണി, എഡിറ്റർ-ഷിബു,സംഗീതം – പി.കെ. ബാഷ്,അസോസ്യേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, കല-സനൂപ്, വിനോദ് മാധവൻ, ആർ.ആർ – ജോയ് മാധവ്, സൗണ്ട് ഡിസൈൻ – ബർലിൻ മൂലമ്പള്ളി, ഡി.ഐ – അലക്സ് വർഗീസ്, മേക്കപ്പ് – വിജയൻ കേച്ചേരി, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, മാനേജർ – വെൽസ് കോടനാട്, സ്റ്റിൽ – ഷാബു പോൾ, പി.ആർ.ഒ – അയ്മനം സാജൻ
അനയ് സത്യൻ,അരുൺ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ഭാസ്ക്കരൻ വെറ്റിലപ്പാറ, എ.കെ.ബി കുമാർ, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്,ജയിംസ്, സജീവൻ ഗോഗുലം,ലക്ഷ്മണൻ എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ: അയ്മനം സാജൻ.
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…