കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനവാരം മത്സരവിജയികളെ പ്രഖ്യാപിച്ചു

സമാപനസമ്മേളനവും സമ്മാനവിതരണവും ഇന്ന് (ജൂൺ 25 ന് ബുധനാഴ്ച)

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വായനവാരം സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന, പ്രസംഗമത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും ഇന്ന് (ജൂണ്‍ 25ന് ബുധനാഴ്ച) 3 മണിക്ക് തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻകുമാർ നിര്‍വഹിക്കും. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 19ന് കോളെജ്-സര്‍വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് സംഘടിപ്പിച്ച വൈജ്ഞാനികസമൂഹവും നവകേരളനിർമിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഉപന്യാസരചനയിലും, ലഹരിയുടെയും സൈബർ വിപ്ലവത്തിന്റെയും കാലത്ത്  യുവതയുടെ പുനർവായന എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രസംഗമത്സരത്തിലും വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000. 2000 രൂപ വീതവും സാക്ഷ്യപത്രവും കെ. വി. മോഹൻകുമാർ വിതരണം ചെയ്യും. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ ചന്ദ്ര പി, പി. ആർ. ഒ. റാഫി പൂക്കോം, മനേഷ് പി. എന്നിവര്‍ സംസാരിക്കും.

വായനവാരം പ്രസംഗമത്സരം വിജയികള്‍- : അനു പൗലോസ് (എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, കേരള സര്‍വകലാശാല, കാര്യവട്ടം ക്യാമ്പസ്‌), സോജു സി. ജോസ് (ബി.എസ്.സി. ഫിസിക്സ്, യൂണിവേഴ്സിറ്റി കോളെജ്, തിരുവനന്തപുരം), സ്നേഹ പോള്‍ (ബി.എ. ഇക്കണോമിക്സ്‌, മാര്‍ ഇവാനിയോസ് കോളെജ്, തിരുവനന്തപുരം) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍.

ഉപന്യാസരചന മത്സരവിജയികള്‍- ശിവപ്രിയ (എം.എ. മലയാളം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലടി), ആര്യ സുരേഷ് (എം.എ. കേരള പഠനവിഭാഗം, കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസ്‌), ജോസ്ന ജെ.എസ്. (ഗവേഷക, മലയാളവിഭാഗം, എന്‍.എസ്.എസ്. കോളെജ്, നിലമേല്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍.

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago