Categories: AGRICULTUREKERALANEWS

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിയിൽ വച്ച് നടത്തുന്നു. ബഹു: കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നടത്തുന്ന ചടങ്ങിൽ പ്രോചാൻസലർ കൂടിയായ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എസ്ക്യൂട്ടീവ് കമ്മിറ്റി അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജൻ, കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപ്പാദന കമ്മീഷണറും ആയ ഡോ. ബി അശോക് ഐ.എ.എസ് എന്നിവർ പങ്കെടുക്കുന്നു.
ചടങ്ങിൽ, പ്രൊഫ. ഡോ. കടമ്പോട്ട് സിദ്ദിഖ്, ഹാക്കറ്റ് പ്രൊഫസർ, ഡയറക്ടർ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ, പോൾ തോമസ്, മാനേജിങ് ഡയറക്ടർ, സി ഇ ഓ, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവർക്ക് ‘ഹൊണോറിസ് കോസ’ നൽകി ആദരിക്കുന്നു.

കൃഷി, എഞ്ചിനീയറിംഗ്, ഫോറസ്റ്റ്രി എന്നീ 3 ഫാക്കൽറ്റികളിലായി 1039 വിദ്യാർത്ഥികളിൽ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തര ബിരുദം, 565 ബിരുദം 65 ഡിപ്ലോമ എന്നിവ നൽകുന്നു. പ്രശസ്ത സംഗീതജ്ഞനായ ശ്രീജിത്ത് ജി. കമ്മത്തും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തുന്ന  പ്രൌഢഗംഭീരമായ ഈ ചടങ്ങിൽ വിദ്യാർത്ഥികളെ കൂടാതെ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരും സന്നിഹിതരാകും.

തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു. പി. ബോണി, ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ, കാർഷിക കോളേജ് പബ്ലിക് റിലേഷൻസ് ഓഫീസർ. ഡോ. സംഗീത കെ.ജി. എന്നിവർ പങ്കെടുത്തു

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago