MyG ഉദ്ഘാടന വേളയിൽ 64% ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നൽകി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയിൽ, ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
എറണാകും, മാലിപ്പുറം സ്വദേശി,
മനുവൽ വിൻസെന്റ്, 2023 ഫെബ്രുവരി മാസത്തിലാണ് MyG Future പ്രസിദ്ധീകരിച്ച പരസ്യത്തെ തുടർന്ന് 10 ലിറ്റർ ബിരിയാണി പോട്ട് 64% വിലക്കുറവിൽ ₹1,199/- രൂപയ്ക്ക് വാങ്ങി. എന്നാൽ ലഭിച്ച ഇൻവോയിസ് പ്രകാരം യഥാർത്ഥ വില വെറും ₹1,890/- ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ കമ്മീ ഷനെ സമീപിച്ചത്.
തെറ്റായ വിലക്കുറവ് കാണിച്ച് പരസ്യം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019-ന്റെ സെക്ഷൻ 2(28) പരാമർശിക്കും പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആണെന്ന് ഡി.ബി ബിനു, അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി
തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനി പുറപ്പെടുവിക്കുന്നതിൽ നിന്നും എതിർകക്ഷി സ്ഥാപനത്തെ കമ്മീഷൻ വിലക്കി.
കൂടാതെ, എതിർ കക്ഷി ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ തുകയായ 519/- രൂപ തിരികെ നൽകാനും, നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി
ഈ വിധിന്ന്യായം, ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും വിപണിയിൽ നീതിയും വിശ്വാസവും നിലനിർത്തുന്നതിനും വളരെ ഗൗരവമുള്ള സന്ദേശമാണ് നൽകുന്നത്. യോഗ്യമായ തെളിവുകൾ ഉന്നയിച്ച ഉപഭോക്താവിന് നീതി ഉറപ്പാക്കിയത് ജാഗ്രതയോടെയും കരുതലോടെയുമുള്ള നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ഉത്തരവിൽ അഭിപ്രായപ്പെട്ടു.
അഡ്വ. ഡെന്നിസൺ കോമത്ത് പരാതിക്കാരനു വേണ്ടി ഹാജരായി.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…