ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ജൂലൈ 10) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല് ഡ്രൈവില് മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടുന്നതായി സംശയിക്കുന്ന 1861 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള് രജിസ്റ്റര് ചെയ്തു. 123 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില് എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.2534 കി.ഗ്രാം), കഞ്ചാവ് (8.658 കി.ഗ്രാം), കഞ്ചാവ് ബീഡി (66 എണ്ണം) എന്നിവ പോലീസ് ഇവരില് നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്ശന നിയമനടപടികള് സ്വീകരിക്കുന്നതിനാണ് 2025 ജൂലൈ 10ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്.
പൊതുജനങ്ങളില് നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികള് കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള് ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് സംസ്ഥാന തലത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും എന്.ഡി.പി.എസ് കോര്ഡിനേഷന് സെല്ലും റേഞ്ച് അടിസ്ഥാനത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും പ്രവര്ത്തിക്കുന്നുണ്ട്.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്ശാല ആശുപത്രി മരണത്തിലെ യാഥാര്ത്ഥ്യങ്ങള് പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില് ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര് കോഡുകളുടെ പശ്ചാത്തലത്തില് ഡിഷ് ടിവി മേഖലയില് ജോലി ചെയ്യുന്നവരുടെ തൊഴില് സംരക്ഷണം ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര്…