ആറ്റിങ്ങൽ: അരുണിൻ്റെയും മാതാവ് വത്സലയുടെയും മൃതദേഹങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സോഷ്യൽ മീഡിയായിലൂടെയുള്ള നിരന്തര പീഡനമാണ് അരുണിൻ്റെയും മാതാവിൻ്റെയും മരണകാരണമെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഉപരോധ സമരം ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം
ആംബുലൻസിൽ മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അരുണിനെതിരെ സോഷ്യൽ മീഡിയിൽ നടത്തിയ അധിക്ഷേപങ്ങൾക്ക്
ആത്മഹത്യ കുറുപ്പിൽ പറഞ്ഞിട്ടുള്ള പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടാമെന്ന വർക്കല ഡി.വൈ.എസ്.പി യുടെ ഉറപ്പിൽ പ്രതിഷേധം കോൺഗ്രസ് അവസാനിപ്പിക്കുകയായിരുന്നു. കെ.പി.സി.സി സെക്രട്ടറി കെ.ശ്രികുമാർ, ജോസഫ് പെരര, ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശശികല,വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലാലിജ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ.ബിഷ്ണു അംബി രാജ് തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പൊതുദർശനത്തിനു ശേഷം സംസ്ക്കാര ത്തിനായി വീട്ടിലേയ്ക്ക് കൊണ്ട് പോയി.
കാവ്യ ജീവിതത്തിന്റെയും അധ്യാപന ജീവിതത്തിന്റെയും അമ്പതാം വർഷത്തിൽ കവി മുട്ടപ്പലം വിജയകുമാറിനെ അഴൂർ പൗരാവലി ആദരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക…
മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകർ. ഇപ്പോഴിതാ…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിനെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ ആഭ്യന്തര ട്വന്റി20 ലീഗായി വളർത്താൻ കെസിഎ …
നിംസ് മെഡിസിറ്റി ലിറ്റററി ക്ലബും സ്വദേശാഭിമാനി കൾച്ചർ സെൻ്ററും സംയുക്തമായി ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയൽ എസ്. കേശവൻനായരുടെ സ്മരണാർഥം…
നെടുമങ്ങാട് : വേങ്കവിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന നീന്തൽ കുളത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ…
തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം.കുശർകോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ്…