തലയൽ എസ്. കേശവൻ നായർ അനുസ്മരണവും യുവജനോത്സവും

നിംസ് മെഡിസിറ്റി ലിറ്റററി ക്ലബും സ്വദേശാഭിമാനി കൾച്ചർ സെൻ്ററും സംയുക്തമായി ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയൽ എസ്. കേശവൻനായരുടെ സ്മരണാർഥം യുവജനോത്സവം സംഘടിപ്പിച്ചു.
വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറുലധികം വിദ്യാർത്ഥികൾ പങ്കെടുത്ത യുവജനോത്സവത്തിൻ്റെ ഉദ്ഘാടനം രചന വേലപ്പൻ നായർ  നിർവ്വഹിച്ചു .

സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും നെയ്യാറ്റിൻകരയുടെ  അഭിമാനമായ തലയൽ എസ് കേശവൻ നായർ  നൽകിയ സംഭാവനങ്ങളെ കുറിച്ചും അദ്ദേഹത്തിൻ്റെ ആത്മകഥയായ ” ചപ്പും ചവറും ” കൃതിയുടെ പ്രസക്തിയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ രചന വേലപ്പൻ നായർ സംസാരിച്ചു .

സ്വാദേശാഭിമാനി ന്യൂസ് എഡിറ്റർ വിനോദ് സെൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജർ ശ്രീ മുരളീ കൃഷ്ണൻ , നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ എസ് രാജ് , ഗ്രാമം പ്രവീൺ , അജയാക്ഷൻ , ഇരുമ്പിൽ ശ്രീകുമാർ , എം.എസ് മഹേഷ് , അനിൽ കുമാർ തുടങ്ങിയൽ സന്നിഹിതരായിരുന്നു .

Web Desk

Recent Posts

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

5 hours ago

രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…

11 hours ago

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

13 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

1 day ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

1 day ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

1 day ago