നിംസ് മെഡിസിറ്റി ലിറ്റററി ക്ലബും സ്വദേശാഭിമാനി കൾച്ചർ സെൻ്ററും സംയുക്തമായി ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയൽ എസ്. കേശവൻനായരുടെ സ്മരണാർഥം യുവജനോത്സവം സംഘടിപ്പിച്ചു.
വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറുലധികം വിദ്യാർത്ഥികൾ പങ്കെടുത്ത യുവജനോത്സവത്തിൻ്റെ ഉദ്ഘാടനം രചന വേലപ്പൻ നായർ നിർവ്വഹിച്ചു .
സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും നെയ്യാറ്റിൻകരയുടെ അഭിമാനമായ തലയൽ എസ് കേശവൻ നായർ നൽകിയ സംഭാവനങ്ങളെ കുറിച്ചും അദ്ദേഹത്തിൻ്റെ ആത്മകഥയായ ” ചപ്പും ചവറും ” കൃതിയുടെ പ്രസക്തിയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ രചന വേലപ്പൻ നായർ സംസാരിച്ചു .
സ്വാദേശാഭിമാനി ന്യൂസ് എഡിറ്റർ വിനോദ് സെൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജർ ശ്രീ മുരളീ കൃഷ്ണൻ , നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ എസ് രാജ് , ഗ്രാമം പ്രവീൺ , അജയാക്ഷൻ , ഇരുമ്പിൽ ശ്രീകുമാർ , എം.എസ് മഹേഷ് , അനിൽ കുമാർ തുടങ്ങിയൽ സന്നിഹിതരായിരുന്നു .
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…
ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…