മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് അപ്‌ഡേറ്റ് ആണ് പ്രേക്ഷകരിലേക്കെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സുമതി വളവ് ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്കെത്തിക്കും. സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗൽഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവർത്തകരും ഒരുമിക്കുമ്പോൾ വീണ്ടും ഒരു തിയേറ്റർ ഹിറ്റ് പിറക്കുമെന്നുറപ്പാണ്. ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്ന് നിർമിക്കുന്ന സുമതി വളവ് ബിഗ് ബജറ്റ് ചിത്രം എന്നതിലുപരി തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ ഗണത്തിലാണ് ഒരുങ്ങിയത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.
ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…