പാലക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. തൃക്കളൂർ സ്വദേശികളായ അസീസ്, അയ്യപ്പൻ കുട്ടി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.15 ഓടെ എടയ്ക്കലിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേശീയ പാതയിൽ നിന്ന് പോക്കറ്റ് റോഡ് വഴി വന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവറും യാത്രക്കാരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നിരുന്നു.
തിരുവനന്തപുരം : നഗരത്തിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാനുളള ബൈറോഡുകൾ പലതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകട കെണിയായി മാറിയിട്ട് നാളുകൾ ഏറെയായി.…
കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ…
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ പ്രധാന ടീമായ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ്…
ശ്രീചിത്ര ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമം - ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. കമ്മിഷൻ അംഗം എൻ.സുനന്ദ ഹോം സന്ദർശിക്കുകയും…
കാവ്യ ജീവിതത്തിന്റെയും അധ്യാപന ജീവിതത്തിന്റെയും അമ്പതാം വർഷത്തിൽ കവി മുട്ടപ്പലം വിജയകുമാറിനെ അഴൂർ പൗരാവലി ആദരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക…