തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

തിരുവനന്തപുരം: ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി. അക്കാദമി ഓഫ്  കേരള അപേക്ഷ ക്ഷണിച്ചു.

മൂന്നുമാസം ദൈര്‍ഘ്യമുള്ള ഓൺലൈൻ അപ്സ്‌കില്ലിംഗ് പ്രോഗ്രാമുകളായ Mastering Digital Marketing with AI, DevOps with Azure, Certified Flutter Developer എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. ബിരുദധാരികള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകളുടെ രൂപകല്‍പ്പന.

ഇതോടൊപ്പം, പുതിയതായി പ്രവർത്തനം ആരംഭിച്ച ഐസിടാക്കിന്റെ എറണാകുളം, കച്ചേരിപ്പടിയിലെ ലേണിംഗ് സെന്ററിൽ നടത്തുന്ന, ബിരുദധാരികളെ വ്യവസായ രംഗത്തേക്ക് സജ്ജമാക്കുന്ന ഓഫ്‌ലൈൻ ഇന്‍ഡസ്ട്രി റെഡിനസ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളായ Data Science & Analytics, Full Stack Development (MERN), Cyber Security, Artificial Intelligence & Machine Learning എന്നീ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ, Certified Specialist in SDET (Software Development Engineer in Test) എന്ന പ്രോഗ്രാം ഓണ്‍ലൈനായും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐസിടാക് ക്യാമ്പസില്‍ ഓഫ്‌ലൈനായും ലഭ്യമാണ്. അഞ്ചു മുതല്‍ ആറു മാസം വരെ നീളുന്ന ഈ പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേൺഷിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഞ്ചിനീയറിംഗ്, സയന്‍സ് ബിരുദധാരികള്‍ക്കും ത്രിവത്സര ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പ്ലേസ്മെന്റ് സഹായവും ഉണ്ടാകും. കൂടാതെ, സൗജന്യ ലിങ്ക്ഡ്ഇന്‍ ലേണിംഗ് ആക്സസ്, തൊഴില്‍ നൈപുണ്യ പരിശീലനം, ഇന്‍ഡസ്ട്രി വിദഗ്ദ്ധരുമായി സംവേദിക്കാനുള്ള അവസരം എന്നിവ ഇതോടൊപ്പം ലഭിക്കും.

2025 ജൂലൈ 20 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക്, വിളിക്കൂ: +91 75 940 51437, 47 127 00 811. വെബ്സൈറ്റ്: https://ictkerala.org/interest

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

11 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

18 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago