തിരുവനന്തപുരം : നഗരത്തിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാനുളള ബൈറോഡുകൾ പലതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകട കെണിയായി മാറിയിട്ട് നാളുകൾ ഏറെയായി. മണക്കാട് നിന്നും അമ്പലത്തറയിലേയ്ക്ക് പോകുന്ന റോഡിൽ ഇടതുവശത്തുളള പോക്കറ്റ് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറയായി.ഓക്സ്ഫോർഡ് സ്കൂൾ റോഡ് എന്ന് അറിയപ്പെടുന്ന കോർപ്പറേഷന്റെ അധീനതയിലുളൂള ഈ റോഡിന്റെ ദയനീയമായ ശോച്യാവസ്ഥ കാരണം സ്കൂൾ കുട്ടികളും, പ്രദേശത്തെ താമസക്കാരും ദുരിതമനുഭവിക്കുകയാണ്. സ്കൂളിൽ സൈക്കിളിൽ വരുന്ന വിദ്യാർത്ഥികളും ടൂവീലറിൽ രക്ഷകർത്താക്കൾ കൊണ്ടാക്കുന്ന വിദ്യർത്ഥികളും ഈ റോഡിലെ ഗർത്തങ്ങളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യേനയുളള കാഴ്ചയാണ്.
മഴ പെയ്താൽ ദിവസങ്ങളോളം കെട്ടികിടക്കുന്ന വെള്ളവും പിന്നീട് ഉണ്ടാകുന്ന ചെളിയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത് രാത്രികാലങ്ങളിൽ ഈ റോഡുവഴിയുളള യാത്ര ദുരിതപൂർണ്ണമാണ്. അത് പോലെ തന്നെ ഈ പ്രദേശത്തെ തെരുവ് നായ ശല്യവും രൂക്ഷമാണ്. ഈ റോഡിന്റെ ശോചനിയാവസ്ഥ നേരിട്ടറിയാവുന്ന വാർഡ് കൗൺസിലറോട് നിരവധി തവണ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും അദ്ദേഹവും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇനിയെങ്കിലും ഈ വിഷയത്തിൽ ഇടപെട്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ…
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്കരിക്കുമെന്നും മന്ത്രി…