കേരളത്തിന്റേത് സാമൂഹിക നീതിയിലധിഷ്ഠിതമായ നഗരവികസനം: മന്ത്രി എം ബി രാജേഷ്

സുസ്ഥിരത, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, സാമൂഹിക നീതി ഉറപ്പാക്കൽ തുടങ്ങിയവയിലധിഷ്ഠിതമായ ആസൂത്രിത നഗരവികസനമാകും കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

2025-26 ലെ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക കേന്ദ്ര ധന സഹായത്തിനായി നഗരാസൂത്രണ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ വർക്ക്ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃതിന്റെ സംസ്ഥാന മിഷൻ മാനേജ്മെന്റ് യൂണിറ്റാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

നഗരാസൂത്രണ രംഗത്ത് കേരളത്തിന് നീക്കിവച്ചിട്ടുള്ള പലിശ രഹിത വായ്പയായുള്ള കേന്ദ്രസഹായം പരമാവധി വിനിയോഗിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.നഗര വികസന ആസൂത്രണ രംഗത്തെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ശരിയായി ആവിഷ്‌കരിച്ച പദ്ധതികൾ സെപ്റ്റംബറോടെ അന്തിമമായി സമർപ്പിക്കാൻ കഴിയണം.കേന്ദ്ര ധന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതിനാൽ നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് കൃത്യമായി പദ്ധതി രേഖ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് ശ്രമിക്കണം.

കേരളം അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.സർക്കാർ നിയോഗിച്ച അർബൻ പോളിസി കമ്മീഷന്റെ നിരീക്ഷണമനുസരിച്ച് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടി വേഗത്തിലും ആഗോള ശരാശരിയേക്കാൾ ഉയർന്ന നിരക്കിലുമാണ് നഗരവൽക്കരണം നടക്കുന്നത്. സംസ്ഥാനം മൊത്തത്തിൽ ഒരു വലിയ നഗരമായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം എന്നതിലുപരി, നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഈ മാറ്റം വലിയ വെല്ലുവിളികളും അതോടൊപ്പം വലിയ അവസരങ്ങളും തുറന്നുതരുന്നുണ്ട്. ഈ അവസരങ്ങൾ ഉപയോഗിക്കാനും വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും കഴിയണം.

കേരളത്തിന്റെ ഭാവി പുരോഗതി ആസൂത്രിതവും ദീർഘവീക്ഷണമുള്ളതുമായ നഗരവികസനത്തെ ആശ്രയിച്ചിരിക്കും. നാടും നഗരവും തമ്മിലുള്ള അതിരുകൾ ഇപ്പോൾത്തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, അതിവേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം മുൻകൂട്ടി കണ്ടുകൊണ്ട് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നഗരവികസനം കൂടുതൽ സങ്കീർണ്ണമാകുമെന്നും അദ്ദേഹം പറഞ്ഞു. അർബൻ ഫണ്ട്, സംസ്ഥാന താൽപര്യങ്ങൾക്ക് വിധേയമായ സ്വകാര്യ മൂലധനം എന്നിവ സ്വീകരിച്ച് പശ്ചാത്തല സൗകര്യ വികസനത്തിലടക്കം വിനിയോഗിക്കാൻ നഗരസഭകൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി ഒരു നഗരനയം രൂപീകരിക്കുന്നതിനായി കമ്മീഷനെ നിയോഗിച്ച സംസ്ഥാനമാണ് കേരളം. നിശ്ചിത സമയത്തിനുള്ളിൽ കമ്മീഷൻ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 2500-ലധികം ആളുകളിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച് കൺസൽട്ടേഷനുകൾ നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ അന്താരാഷ്ട്ര നഗരവികസന കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് മന്ത്രി, രാജ്യത്തെ നഗരവികസന മന്ത്രിമാർ, മറ്റ് രാജ്യങ്ങളിലെ എം പിമാർ, വിദേശ മേയർമാർ ഉൾപ്പെടെയുള്ള പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി സ്വാഗതമാശംസിച്ചു.ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ, കേന്ദ്ര ഭവന നിർമാണ നഗര കാര്യ കൺസൾട്ടന്റ് കിഷോർ അവാദ് എന്നിവർ ആശംസകളർപ്പിച്ചു. പ്രശാന്ത് എച്ച് നന്ദി രേഖപ്പെടുത്തി.

News Desk

Recent Posts

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണഭാഷാവാരാഘോഷം സമാപിച്ചു. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…

6 days ago

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘടിപ്പിച്ചു

ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…

6 days ago

കണ്ണമ്മൂല വാർഡ് ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…

1 week ago

ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്‌ക്കാരങ്ങൾ

കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…

1 week ago

വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ജനം മാധ്യമങ്ങളെ തിരസ്‌കരിക്കും : മന്തി ജി ആര്‍ അനില്‍

ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം :  മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…

1 week ago

രാജ്യത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ശ്രീചിത്ര പ്രചോദനം: ഉപരാഷ്ട്രപതി

                                                                              തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

1 week ago