കെസിഎല്‍: പിച്ചുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണ്‍ അടുത്തെത്തി നില്‌ക്കെ പിച്ചുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് കെ.സി.എ അറിയിച്ചു. ആദ്യ സീസണെ അപേക്ഷിച്ച് രണ്ടാം സീസണില്‍ കൂടുതല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാമെന്നാണ് പിച്ചിന്റെ ക്യൂറേറ്ററായ എ എം ബിജു പറയുന്നത്. തിരുവനന്തപുരം കാര്യവട്ടം ?ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് രണ്ടാം സീസണിലെ മല്‌സരങ്ങള്‍ നടക്കുക.

ആദ്യ സീസണ്‍ പകുതി പിന്നിട്ട ശേഷമായിരുന്നു കൂറ്റന്‍ സ്‌കോറുള്ള മല്‌സരങ്ങള്‍ താരതമ്യേന കൂടുതല്‍ പിറന്നത്. ഫൈനല്‍ ഉള്‍പ്പടെ മൂന്ന് കളികളില്‍ സ്‌കോര്‍ 200 പിന്നിടുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഉയര്‍ത്തിയ 213 റണ്‍സ് മറികടന്നായിരുന്നു ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് കപ്പുയര്‍ത്തിയത്. ഇത്തവണ തുടക്കം മുതല്‍ തന്നെ റണ്ണൊഴുക്കിന്റെ മല്‌സരങ്ങള്‍ കാണാമെന്നാണ് ക്യൂറേറ്റര്‍ എ എം ബിജു പറയുന്നത്. ട്വന്റി 20യില്‍ കൂടുതല്‍ റണ്‍സ് പിറന്നാല്‍ മാത്രമെ മല്‌സരം ആവേശത്തിലേക്കുയരൂ എന്നാണ് ബിജുവിന്റെ പക്ഷം. അതിന് യോജിച്ച പേസും ബൗണ്‍സുമുള്ള പിച്ചുകളാണ് ഒരുക്കുന്നത്. ഇതിനായി കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിച്ച പ്രത്യേക തരം കളിമണ്ണ് ഉപയോ?ഗിച്ചാണ് പിച്ചുകള്‍ തയ്യാറാക്കുന്നത്. ബാറ്റിങ്ങിന് അനുയോജ്യമെങ്കിലും കണിശതയോടെ പന്തെറിഞ്ഞാല്‍ പേസും ബൗണ്‍സും ബൗളര്‍മാരെയും തുണയ്ക്കുമെന്നും ബിജു പറയുന്നു.

ഓരോ ദിവസവും രണ്ട് മല്‌സരങ്ങള്‍ വീതമാണുള്ളത്. ഉച്ചയ്ക്ക് രണ്ടര മണിക്ക് ആദ്യ മല്‌സരവും വൈകിട്ട് 6.45 ന് രണ്ടാം മല്‌സരവും തുടങ്ങും. അടുപ്പിച്ച് രണ്ടാഴ്ചയോളം, രണ്ട് മല്‌സരങ്ങള്‍ വീതം ഉള്ളതിനാല്‍ അഞ്ച് പിച്ചുകളാണ് തയ്യാറാക്കുന്നത്. ഇതില്‍ മാറിമാറിയായിരിക്കും മല്‌സരങ്ങള്‍ നടക്കുക. കൂടാതെ ഒന്‍പതോളം പരിശീലന പിച്ചുകളും ഒരുക്കുന്നുണ്ടെന്ന് ബിജു പറഞ്ഞു. പിച്ച് ഒരുക്കുന്നതില്‍ മൂന്ന് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ളയാളാണ് ബിജു. ഇദ്ദേഹത്തോടൊപ്പം 25 പേരോളം അടങ്ങുന്ന സംഘമാണ് കെസിഎയ്ക്ക് വേണ്ടി പിച്ചുകള്‍ ഒരുക്കുന്നത്.

News Desk

Recent Posts

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ വരുന്നു! ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് 20 മിനിറ്റിൽ!

കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…

13 minutes ago

ബിടെക്, ബി ആർക്ക്, എംബിഎ പ്രവേശനം

കഴക്കൂട്ടം: കേരള സങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിൽ ബിടെക്, ബി ആർക്ക്, എംബിഎ എന്നീ കോഴ്സുകളിൽ ഒഴിവുള്ള…

52 minutes ago

കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ…

20 hours ago

സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ സ്‌ത്രീ മരിച്ചു; അപകടം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിയിച്ച്‌ സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ്…

2 days ago

കന്റോൺമെന്റ് പോലീസ് ക്വാർട്ടേഴ്സ് പുതിയ ബഹുനില ക്വാർട്ടേഴ്സസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ആന്റണി രാജു എംഎല്‍എ നിര്‍വഹിച്ചു

സംസ്ഥാന തലത്തില്‍ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള പോലീസ്…

2 days ago

ആനാട് ശശി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട്…

2 days ago