ത്രില്ലർ മൂഡിൽ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം “ക്രിസ്റ്റീന” യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശിതമായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കൾ. അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ മൂഡിലുള്ള ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് ചിത്രത്തിൻ്റെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, കലാഭവൻ നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അഭി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവ്വതി, മനോജ്, മാസ്റ്റർ അശ്വജിത്ത്, രാജീവ്, രാജേന്ദ്രൻ ഉമ്മണ്ണൂർ, രാകേഷ് വിശ്വരൂപം, അനിൽ എന്നിവർ കഥാപാത്രങ്ങളാകുന്നു.
ബാനർ- സി എസ് ഫിലിംസ്, നിർമ്മാണം – ചിത്രാ സുദർശനൻ, രചന, സംവിധാനം – സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരൺ ഇൻഡോകേര, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, ലക്ഷ്മി രാജേഷ്, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം – അഭിലാഷ് തിരുപുറം, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, ബി ജി എം – സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി – സൂര്യ, അസിസ്റ്റൻ്റ് ഡയറക്ടർ – ദർശൻ, സ്പോട്ട് എഡിറ്റർ- അക്ഷയ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് – അഖിൽ, പിആർഓ – അജയ് തുണ്ടത്തിൽ.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…