കൊച്ചി: കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജി (കുസാറ്റ്) നടത്തിയ ഏവിയേഷന് കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല് അക്കാദമിക്ക് റാങ്ക് നേട്ടം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് ഏവിയേഷന് മാനേജ്മെന്റ്, അഡ്വാന്സ്ഡ് ഡിപ്ലോമ ഇന് എയര്ക്രാഫ്റ്റ് റെസ്ക്യൂ ആന്ഡ് ഫയര് ഫൈറ്റിംഗ് എന്നീ കോഴ്സുകളിലാണ് വിദ്യാര്ത്ഥികള് ഉന്നത വിജയം കരസ്ഥമാക്കിയത്. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചപ്പോള് അഞ്ച് പേര് റാങ്കും കരസ്ഥമാക്കി.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് ഏവിയേഷന് മാനേജ്മെന്റ് കോഴ്സില് പ്രണോയ് അഗസ്റ്റിന് ഫ്രാന്സിസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊച്ചി തമ്മനം സ്വദേശികളായ ഷാജി എന്.എ, ജിനി ജോര്ജ്ജ് എന്നിവരുടെ മകനാണ് പ്രണോയ്. ഇതേ കോഴ്സില് വൈഷ്ണവ് വി കമ്മത്തും അയൂബ് അഷ്റഫും രണ്ടാം റാങ്ക് പങ്കിട്ടു. ആലുവ സ്വദേശിയായ വൈഷ്ണവ്, വെങ്കിടേശ്വര കമ്മത്തിന്റെയും മഞ്ജുള ആര് പൈയുടെയും മകനാണ്. ചേര്ത്തല കോടംതുരുത്ത് സ്വദേശിയായ അയൂബ്, അഷ്റഫ് എസ്.എമ്മിന്റെയും സജീന ടി.എന്നിന്റെയും മകനാണ്.
അഡ്വാന്സ്ഡ് ഡിപ്ലോമ ഇന് എയര്ക്രാഫ്റ്റ് റെസ്ക്യൂ ആന്ഡ് ഫയര് ഫൈറ്റിംഗ് കോഴ്സില് കോട്ടയം രാമപുരം സ്വദേശി അഗസ്റ്റിന് ജേക്കബ് ഒന്നാം റാങ്ക് കരസ്ഥമാക്കി. ജേക്കബ് മാത്യു, ഡെയ്സി ജേക്കബ് എന്നിവരാണ് മാതാപിതാക്കള്. കണ്ണൂര് ഇരിക്കൂര് സ്വദേശിയായ അമല് ചന്ദ്രന് കെ. രണ്ടാം റാങ്കിന് അര്ഹനായി. ചന്ദ്രന് പി.സി, സിന്ധു കെ എന്നിവരാണ് മാതാപിതാക്കള്. ഇന്ത്യയില് ഏവിയേഷന് ബിരുദ കോഴ്സുകള്ക്ക് അംഗീകാരം നല്കുന്ന ഏക യൂണിവേഴ്സിറ്റിയാണ് കൊച്ചിന് യൂണിവേഴ്സിറ്റി. സി.ഐ.എ.എസ്.എല് അക്കാദമിയിലെ ആദ്യ ബാച്ചിലെ ഭൂരിഭാഗം വിദ്യാര്ത്ഥികള്ക്കും ഇതിനോടകം വിവിധയിടങ്ങില് പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്ശാല ആശുപത്രി മരണത്തിലെ യാഥാര്ത്ഥ്യങ്ങള് പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില് ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര് കോഡുകളുടെ പശ്ചാത്തലത്തില് ഡിഷ് ടിവി മേഖലയില് ജോലി ചെയ്യുന്നവരുടെ തൊഴില് സംരക്ഷണം ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര്…