കുസാറ്റ് പരീക്ഷാ ഫലം: റാങ്ക് തിളക്കത്തില്‍ സി.ഐ.എ.എസ്.എല്‍ അക്കാദമി

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) നടത്തിയ ഏവിയേഷന്‍ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിക്ക് റാങ്ക് നേട്ടം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് എന്നീ കോഴ്‌സുകളിലാണ് വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചപ്പോള്‍ അഞ്ച് പേര്‍ റാങ്കും കരസ്ഥമാക്കി.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് കോഴ്സില്‍ പ്രണോയ് അഗസ്റ്റിന്‍ ഫ്രാന്‍സിസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊച്ചി തമ്മനം സ്വദേശികളായ ഷാജി എന്‍.എ, ജിനി ജോര്‍ജ്ജ് എന്നിവരുടെ മകനാണ് പ്രണോയ്. ഇതേ കോഴ്സില്‍ വൈഷ്ണവ് വി കമ്മത്തും അയൂബ് അഷ്റഫും രണ്ടാം റാങ്ക് പങ്കിട്ടു. ആലുവ സ്വദേശിയായ വൈഷ്ണവ്, വെങ്കിടേശ്വര കമ്മത്തിന്റെയും മഞ്ജുള ആര്‍ പൈയുടെയും മകനാണ്. ചേര്‍ത്തല കോടംതുരുത്ത് സ്വദേശിയായ അയൂബ്, അഷ്റഫ് എസ്.എമ്മിന്റെയും സജീന ടി.എന്നിന്റെയും  മകനാണ്.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് കോഴ്സില്‍ കോട്ടയം രാമപുരം സ്വദേശി അഗസ്റ്റിന്‍ ജേക്കബ് ഒന്നാം റാങ്ക് കരസ്ഥമാക്കി. ജേക്കബ് മാത്യു, ഡെയ്സി ജേക്കബ് എന്നിവരാണ് മാതാപിതാക്കള്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ അമല്‍ ചന്ദ്രന്‍ കെ. രണ്ടാം റാങ്കിന് അര്‍ഹനായി. ചന്ദ്രന്‍ പി.സി, സിന്ധു കെ എന്നിവരാണ് മാതാപിതാക്കള്‍. ഇന്ത്യയില്‍ ഏവിയേഷന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അംഗീകാരം  നല്‍കുന്ന ഏക  യൂണിവേഴ്‌സിറ്റിയാണ്  കൊച്ചിന്‍  യൂണിവേഴ്‌സിറ്റി. സി.ഐ.എ.എസ്.എല്‍ അക്കാദമിയിലെ ആദ്യ ബാച്ചിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇതിനോടകം വിവിധയിടങ്ങില്‍ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

14 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

21 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago