ജീവിതം പോറ്റാൻ രാവിലെ ബസ് കാത്ത് നിന്നവർ. എല്ലാം പോയത് നിമിഷ നേരം കൊണ്ടാണ്.
ഇരുവരും ജോലിക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട പിക്കപ്പ് ഇവരുടെ നേർക്ക് പാഞ്ഞുകയറി ഇരുവരുടെയും ജീവൻ നഷ്ടമായത്. ബേക്കറി ജീവനക്കാരിയായ ശ്രീക്കുട്ടിയും കൊട്ടിയം ഹോളിക്രോസിലെ നേഴ്സ് ആയ സോണിയയും പതിവുപോലെ രാവിലെ ജോലിക്കായി ഇറങ്ങിയതാണ്.ഇരുവരും ബസ് കാത്തു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന് ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ വിജയന്‍ എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മരിച്ച സോണിയ പനവേലി സ്വദേശിനിയാണ്. വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടശേഷം വാന്‍ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ ഇടിച്ചതിനുശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാന്‍ ഓട്ടോയിലിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിയിച്ച് സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ്…
സംസ്ഥാന തലത്തില്‍ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള പോലീസ്…
നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട്…
കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും രഞ്ജി ട്രോഫി മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോന്‍…
പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത്…