തിരുവനന്തപുരം/കോവളം : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രവാസി – കേരള കുട്ടികളെ ഒന്നിച്ചു ചേർത്ത് ലോകകേരളസഭാ മാതൃകയിൽ കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക വിനിമയ പരിപാടി ‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിൻ്റെ സമാപനവേദിയിൽ ഉയർന്ന കേട്ടത് ‘തുടരും” എന്ന ശബ്ദം.
ഭാഷയുടെയും ദേശത്തിൻ്റെയും അതിർവരമ്പുകൾ താണ്ടി സൌഹൃദലഹരിയിൽ ഉല്ലസിച്ച കുട്ടിക്കൂട്ടം ഒരൊറ്റ ശബ്ദത്തിൽ പറഞ്ഞു ‘ഞങ്ങൾക്കിനിയും ഇതുപോലെ ഒന്നിച്ച് കൂടണം. നാടിനെ അറിയണം. സ്വദേശത്തെയും വിദേശത്തെയും പരസ്പരം കാര്യങ്ങൾ പങ്കിടണം. പുതിയ ആശയങ്ങളിൽ ചിറകുവിരിക്കണം…’ കുട്ടികളുടെ ആവശ്യപ്പെട്ട പ്രകാരം വേരുകൾ ചിറകുകൾ സഹവാസക്യാമ്പുകൾ വരുംവർഷങ്ങളിലും തുടരുമെന്നും പുതിയ കൂട്ടുകാരെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും സംഘാടകരായ ഐ.ബി സതീഷ് എം.എൽ.എയും മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കടയും ഉറപ്പുനൽകി.
ഇന്നലെ വൈകിട്ട് കോവളം ക്രാഫ്റ്റ് വില്ലേജിൽ നടന്ന സമാപന സമ്മേളനത്തിന് മുന്നോടിയായി മേയർ ആര്യാ രാജേന്ദ്രൻ കുട്ടികളെ കാണാനെത്തി അവരോട് സംവദിച്ചു. ക്യാമ്പിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മേയർ, പാട്ടുപാടാൻ ഒപ്പം കൂടിയതോടെ കുട്ടിക്കൂട്ടം ഹാപ്പി. രാവിലെ പൊഴിയൂർ പൊഴിക്കര ബീച്ച് സന്ദർശിച്ചാണ് 50 അംഗ സംഘം യാത്ര തുടങ്ങിയത്. ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാലി കുട്ടികൾക്ക് കടൽപ്പാട്ടും കടൽഭാഷയുമൊക്കെ പരിചയപ്പെടുത്തി. തദ്ദേശീയരുമായി മത്സ്യബന്ധന രീതികളെക്കുറിച്ച് സംസാരിച്ചു. തുടർന്ന്
ആഴിമല ശിവക്ഷേത്രം സന്ദർശിച്ചു. വിഴിഞ്ഞം ഹാർബറും തുറമുഖവും കണ്ടു. സംസ്ഥാന വികസനക്കുതിപ്പ് നേരിട്ട് മനസിലാക്കിയതോടെ പ്രവാസിക്കുട്ടികളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. അഭിമാനത്തോടെ വിഴിഞ്ഞം തുറമുഖമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ സ്വദേശിക്കൂട്ടുകാർ ഉത്സാഹിച്ചു. തുടർന്ന്, സംഘം കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെത്തി കാഴ്ചകൾ കണ്ടു. സമാപന സമ്മേളനത്തിൽ കുട്ടികൾ മൂന്നുദിവസത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ക്യാമ്പിനായുള്ള നിർദേശങ്ങളും പങ്കുവെച്ചു.
‘ഇങ്ങനൊരു ക്യാമ്പ് കേരളത്തിൽ ഇതാദ്യമായാണ്. കാട്ടാക്കട മണ്ഡലത്തിൽ അടുത്ത വർഷവും വിപുലമായി ഈ ക്യാമ്പ് നടത്തും. അന്ന് ഇത്തവണ വന്ന വിദേശത്തെയും സ്വദേശത്തെയും കുട്ടികൾക്കായിരിക്കും കൂടുതൽ പരിഗണന നൽകുന്നതെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. ഭൂമി മലയാളം പ്രസിദ്ധീകരണത്തിൽ ക്യാമ്പുമായി ബന്ധപ്പെട്ട കുട്ടികളുടെ കുറിപ്പുകൾ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ബി സതീഷ് എംഎല്‍.എയുടെ ദീർഘവീക്ഷണത്തിനൊപ്പം മലയാളം മിഷന്റെ 18 ജീവനക്കാരും ഒരുമിച്ചതോടെയാണ് ഇത്തരമൊരു ക്യാമ്പ് യാഥാർത്ഥ്യമായതെന്ന് ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖി പറഞ്ഞു.
അധ്യാപകനും ബി ആർ സി കാട്ടാക്കട ബ്ലോക്ക് പ്രോജക്റ്റ് കോ- ഓർഡിനേറ്റർ എൻ ശ്രീകുമാറിനെ, ഐബി സതീഷ് എംഎല്‍.എ ആദരിച്ചു. ചടങ്ങിൽ അധ്യാപികമാരായ സിന്ധുവിനെയും അഖിലയെയും അഭിനന്ദിച്ചു. മലയാളം മിഷൻ ഇൻ ചാർജ് ആൻഡ് ഫിനാൻസ് ഓഫീസറുമായ സ്വാലിഹ, റേഡിയോ മലയാളം ക്ലബ് പ്രൊജക്റ്റ് ഹെഡും പ്രശസ്ത ചെറുകഥാകൃത്തുമായ ജേക്കബ് എബ്രഹാം, രക്ഷകർത്താക്കളുടെ പ്രതിനിധി ആന്റണി ഐസക്ക് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച പുരസ്‌കാരവും ഗ്രേത്ത തൂൺബെരീയ എന്ന ബുക്കും സമ്മാനിച്ചു. കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടി ‘വേരുകള്‍ ചിറകുകള്‍’ അകം – പുറം കുട്ടികളുടെ സഹവാസക്യാമ്പ് ആഗസ്റ്റ് 8നാണ് ആരംഭിച്ചത്. പുളിയറക്കോണം മിയാവാക്കി വനത്തില്‍ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ.െ.െസ് ഉദ്ഘാടനം ചെയ്തു.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള 25 മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട നിയോജകമണ്ഡലത്തിലെ 25 വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ താമസിച്ച് ‘സഹ്യനില്‍ നിന്ന് സാഗരം വരെ’ എന്ന നാടറിവ് യാത്രയില്‍ പങ്കാളികളായി. കോട്ടൂർ വനത്തിൽനിന്ന് ആരംഭിച്ച കുട്ടിസംഘത്തിൻ്റെ യാത്രയിൽ നാഞ്ചല്ലൂർ പാടശേഖരവും നെയ്യാറും അരുവിപ്പുറവും പശുപരിപാലനവുമൊക്കെ ഉൾപ്പെട്ടിരുന്നു.
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…
കഴക്കൂട്ടം: കേരള സങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിൽ ബിടെക്, ബി ആർക്ക്, എംബിഎ എന്നീ കോഴ്സുകളിൽ ഒഴിവുള്ള…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിയിച്ച് സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ്…
സംസ്ഥാന തലത്തില്‍ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള പോലീസ്…
നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട്…