തിരുവനന്തപുരം: ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡിന് ഡോ. എം.ആർ. തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്‌തക പ്രസാധകനുമൊക്കെ യായി മലയാള സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശംസിപത്രവും ഫലകവും അടങ്ങുന്ന താണ് അവാർഡ്. 2025 ഓഗസ്റ്റ് 20 ന് ദേശീയ സദ്ഭാവന ദിനാചരണത്തിന്റെ ഭാഗ മായി ജനാധിപത്യ കലാസാഹിത്യ വേദി തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ്ബിൽ സംഘ ടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും. ബി.എസ്. ബാലചന്ദ്രൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. എം.എസ്. ശ്രീലാറാണി എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്.
ഇതിനോ ടൊപ്പം വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ ഷൈജു വാമന പുരം, സുരേഷ് കുഴുവേലിൽ അടൂർ, മിനി. ബി.എസ്. തിരുവനന്തപുരം, ഡോ. പി. ജെ. കുര്യൻ കോട്ടയം, ജുമൈല വരിക്കോടൻ മലപ്പുറം, ജയാ പ്രസാദ് കൊല്ലം, ഡോ. എം.എ. മുംതാസ് കാസർകോട്, അംബി സരോജം തിരുവനന്തപുരം, പി.ടി. യൂസഫ് ഓമാനൂർ, സീതാദേവി മലയാറ്റൂർ, ഡി, സുജാത കൊല്ലം, ജുമൈലാബീഗം. എ. ശാസ്താംകോട്ട, അബ്‌ദുൾ ഹമീദ് കരിമ്പുലാക്കൽ എന്നിവർക്ക് പുരസ്ക്കാര ങ്ങളും നൽകുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ്, സെക്രട്ടറി സഹദേവൻ കോട്ടവിള, ഡോ. എം.എസ്. ശ്രീലാറാണി എന്നിവർ പത്രസമ്മേളന ത്തിൽ അറിയിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…