തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായ
യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു.
തിരുവനന്തപുരത്ത് നടന്ന ലളിതമായി ചടങ്ങിൽ വെച്ച് ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി ആർ അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം നടത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ഷാനിബാ ബീഗം സംഘടനയുടെ ടോൾ ഫ്രീ ഹെപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനം നിർവഹിച്ചു.
കഴിഞ്ഞ 10 വർഷത്തോളം കുട്ടികളുടെ വിവിധ ക്ഷേമ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ രൂപം നൽകിയ കൂട്ടായ്‌മയുടെ പ്രവർത്തനം കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ അധികം താമസിക്കുന്ന ജി സി സി ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കോഴിക്കോട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
ലോഗോ പ്രകാശന ചടങ്ങിൽ യുണൈറ്റഡ് സി പി ടി ഫൌണ്ടേഷൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ആർ ശാന്തകുമാർ, സാദിക്ക് ബേപ്പൂർ, പ്രവീൺ സി കെ, അഞ്ജന സിജു, സിദ്ധീഖ് കോഴിക്കോട്, എന്നിവർ പങ്കെടുത്തു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…