തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ 2023, 2024 വര്‍ഷങ്ങളിലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
*2023 ലെ മികച്ച വാര്‍ത്താധിഷ്ഠിത ടെലിവിഷന്‍ പരിപാടിക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യര്‍ക്കാണ്.*
*2024 ലെ പുരസ്‌കാരം ന്യൂസ് മലയാളം 24 x 7 ലെ ഫൗസിയ മുസ്തഫ നേടി.*
ജേതാക്കള്‍ക്ക് 25000 രൂപ വീതവും പ്രശസ്തി പത്രവും ഫലകവും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 2023 മാര്‍ച്ച് 23ന് സംപ്രേഷണം ചെയ്ത *ഉള്ളുനീറി ഊരുകള്‍* എന്ന പരിപാടിയാണ് രജനി വാര്യരെ പ്രഥമ ശോഭാ ശേഖര്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യാനെറ്റ് തിരുവനന്തപുരം ന്യൂസ് ഡെസ്‌കില്‍ ന്യൂസ് എഡിറ്ററാണ് രജനി .
ന്യൂസ് മലയാളം 24 x 7 ല്‍ 2024 ഡിസംബര്‍ 9 മുതല്‍ 21 വരെ സംപ്രേഷണം ചെയ്ത *മനസ്സ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍* എന്ന അന്വേഷണ പരമ്പരയാണ് ന്യൂസ് എഡിറ്ററായ ഫൗസിയ മുസ്തഫക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
മുന്‍ ഡിജിപി ഡോ.ബി സന്ധ്യ, എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ മാങ്ങാട് രത്‌നാകരന്‍, സിഡിറ്റ് മുന്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഡോ. ബാബു ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
രണ്ട്് വര്‍ഷങ്ങളിലുമായി ലഭിച്ച 40ലധികം എന്‍ട്രികളില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. സാമൂഹ്യ പ്രതിബദ്ധത,സ്ത്രീ ശാക്തീകരണം,ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി 2023, 2024 വര്‍ഷങ്ങളില്‍ വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിയും ടെലിവിഷന്‍ വാര്‍ത്താ പരമ്പരകളുമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
ആഗസ്റ്റ് അവസാന വാരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍, സെക്രട്ടറി എം രാധാകൃഷ്ണന്‍, ശോഭാ ശേഖറിന്റെ പിതാവ് വി.സോമശേഖരന്‍ നാടാര്‍, ജൂറി അംഗങ്ങളായ മാങ്ങാട് രത്‌നാകരന്‍,ഡോ. ബാബു ഗോപാലകൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് …
ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച…
നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം…
തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി…
ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ…