കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ? ഇനി കൊച്ച് പയിലള് വരട്ടെ. ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ പോരാട്ടകഥയുമായെത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിൻ്റെ ട്രയിലർ പുറത്തിറങ്ങിയതു മുതൽ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്.
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (USA) എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ട്രയിലർ മോഹൻലാൽ, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
ഒപ്പം നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു.
പുതുമുഖം അംബികയാണ് നായികയാകുന്നത്.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ വലിയ മുതൽകൂട്ട്. ആക്ഷൻ കോറിയോഗ്രാഫിമികവിനു പിന്നിൽ ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ള യിസ് ടീമാണ്. പൂർണ്ണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
ബാനർ – ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ, നിർമ്മാണം – അനിൽകുമാർ ജി, സാമുവൽ മത്തായി (USA), ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, എഡിറ്റിംഗ് – പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, സംഗീതം – ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ഗാനരചന – ഡസ്റ്റൺ അൽഫോൺസ്, ഗായിക – ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം – സൈജു നേമം, കോസ്റ്റ്യും – റാണ പ്രതാപ്, പശ്ചാത്തല സംഗീതം – ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് – ജിഷ്ണു സന്തോഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.
വിവേകാനന്ദ സംസ്കൃതി കേന്ദ്രത്തിൻ്റെ ഈ കൊല്ലത്തെ ശ്രീരാമായണമേളാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമായണ പാരായണ പ്രതിഭ പാണാവള്ളി വിജയകുമാര വാര്യർക്ക് രാമയണാചാര്യ, പരിനിഷ്ഠിത…
വെമ്പായം: കൊപ്പം സ്കൂളിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും തമ്മിലിടിച്ച് ഒരാൾ മരിച്ചു.ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി…
ആറ്റിങ്ങൽ: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ് ദേശീയ…
ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകൻ…
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ്…
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ജംഗ്ഷന്റേയും അനുബന്ധ റോഡുകളുടേയും വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭരണാനുമതി ഉത്തരവ്…