ആറ്റിങ്ങൽ: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കുന്നതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നു. തീയും പുകയും കണ്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിനുളളിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ച് ജീവനക്കാർ തീ കെടുത്തുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ യാണ് സംഭവം.
തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡി്ന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയരുന്നത് കണ്ടെത്തിയത്. ബസ്സിന്റെ ഉൾവശത്തെ ചാർജിങ് സോക്കറ്റ് സമീപത്തു നിന്നാണ് തീയും പുകയുയർന്നത്. ഇതിനോട് ചേർന്ന് വച്ചിരുന്ന ബാഗുകളിലും തീ പടർന്നു. തീയും പുകയും കണ്ട് ഉടൻ ബസ് റോഡ് അരികിലേക്ക് ഒതുക്കുകയും യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. 50 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിലാണ് തീപിടുത്തം ഉണ്ടായത്.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് …
ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച…
നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം…
തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി…
ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ…