കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ  ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി.

പുതിയ കെഎസ്ആർടിസി ബസ്സുകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും യാത്രക്കാർക്ക് ഏറെ ഉപയോഗപ്രതവുമായ ബസ്സുകളാണ് വരാൻ പോകുന്നത്. അതോടൊപ്പം കെഎസ്ആർടിസി ആധുനികവത്കരിക്കുന്നു. ഈ യാത്ര മംഗളമായി ഭവിക്കട്ടെയെന്നും  കൂടുതൽ യശസ്സിലേക്ക് കെഎസ്ആർടിസി ഉയരടട്ടെയെന്നും ആശംസിക്കുന്നുവെന്നും എല്ലാവരും അതിനവശ്യമായ സഹായവും പിൻതുണയും സഹകരണവും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഫ്ലീറ്റുകളുടെ ആധുനികവത്കരണം നടത്തുന്ന ആദ്യത്തെ സന്ദർഭമാണിതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ലിങ്ക് ബസ്സുകൾ, സൂപ്പർഫാസ്റ്റ് പ്രീമിയം/സൂപ്പർഫാസ്റ്റ് തുടങ്ങി സ്ലീപ്പർ/സെമി സ്ലീപ്പർ ബസ്സുകളും വോൾവോ ബസ്സുകൾ  അടക്കമുള്ള ഇന്ന് ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവുമാധുനിക ബസ്സുകളുമായി കെഎസ്ആർടിസി ഒരു പുതിയ തുടക്കം കുറിക്കുകയാണ്. ഈ തുടക്കം ഒരു വലിയ വിജയമാകുമെന്നതിൽ സംശയമില്ല.

അതോടൊപ്പം കെഎസ്ആർടിസിയുടെ ടിക്കറ്റുകൾ കൊടുക്കുന്നത് മുതൽ തുടങ്ങി എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുകയാണ്. ഗ്രാമപ്രദേശങ്ങളിൽ ഓടുന്ന വണ്ടികളിൽ ഉൾപ്പെടെ വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

കെ.എസ്.ആർ.ടിസിയുടെ വളർച്ചയിൽ  മുഖ്യമന്ത്രി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് കെഎസ്ആർടിസി ജീവനക്കാർ ഒന്നാം തിയതി ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിന്തുണ കൊണ്ട് മാത്രമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. അദ്ദേഹം കെഎസ്ആർടിസിയോട് കാണിക്കുന്ന  പ്രത്യേക പരിഗണനയാണ് ഇത്രയും അധികം പുതിയ വണ്ടികൾ ഇവിടെ വന്നത്.  ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച വണ്ടികൾ വാങ്ങാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ വിദ്യാർഥികൾക്കായി സ്റ്റുഡന്റ്‌സ് ട്രാവൽ കാർഡിന്റെ പ്രകാശനവും വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.  വിപുലീകരിച്ച കമ്പ്യൂട്ടർ അധിഷ്ഠിത ബാർകോഡ് ഇൻവെന്ററി സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിജിറ്റൽ ക്ലോക് റൂമിന്റെ ഉദ്ഘാടനവും മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. കരിക്കകം വാർഡ് കൗൺസിലർ ഡി.ജി കുമാരൻ, കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. പി എസ്  പ്രമോജ് ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉയർന്ന യാത്രാ സൗകര്യങ്ങളുമുള്ള ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. എസി സ്ലീപ്പർ, സീറ്റർ, സ്ലീപ്പർ കം സീറ്റർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ജില്ലകളെ ബന്ധിപ്പിക്കുന്ന ലിങ്ക് ബസ്, മിനി ബസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Web Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago