ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ് നിലപാട് പിൻവലിക്കണം: ബി ജെ പി

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ വാദിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ്  ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്. 2019 ഫെബ്രുവരി 6 ന് പുനപരിശോധന ഹർജികൾപരിഗണിക്കവേ സുപ്രീം കോടതിയിൽ  ബോർഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിൻവലിക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും മുറിവേൽപ്പിക്കുന്നതാണ്. ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സർക്കാരിനും ബോർഡിനും അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കോടതിയിൽ പുതിയ നിലപാട് അറിയിക്കണം. ഇക്കാര്യത്തിൽ പരസ്യ പ്രസ്താവനയും ബോർഡ് നടത്തണം. എൻ എസ് എസ് അടക്കമുള്ള നിരവധി സംഘടനകളെ എതിർത്ത് സുപ്രീം കോടതിയിൽ വാദിച്ച സർക്കാരും ബോർഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോൾ എൻഎസ്എസ് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുക തന്നെ വേണം. ശബരിമലയിൽ നിലനിന്നു പോരുന്ന ആചാര അനുഷ്ഠാനങ്ങൾക്ക്‌കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസന പ്രവർത്തനങ്ങൾക്കാണ് അയ്യപ്പ സംഗമം എങ്കിൽ പിന്തുണയ്ക്കാമെന്ന എൻഎസ്എസ് നിലപാട് സ്വാഗതാർഹമാണ്. അയ്യപ്പഭക്ത സംഗമം നടത്തിപ്പിനുള്ള സമിതി രാഷ്ട്രീയ വിമുക്തമാവണം എന്ന എൻ എസ് എസ് നിലപാട് ഹിന്ദു സമൂഹത്തിന്റെ ആശങ്കകൾ ഉൾക്കൊളളുന്നതാണ്. നടത്തിപ്പ് സമിതിയിൽ തികഞ്ഞ അയ്യപ്പ ഭക്തർ മാത്രമേ പാടുള്ളൂ എന്ന നായർ സർവ്വീസ് സൊസൈറ്റിയുടെ നിർദ്ദേശവും ദേവസ്വം ബോർഡ് പാലിക്കണം. ശബരിമലയിലെ കീഴ് വഴക്കങ്ങൾക്കും ആചാര അനുഷ്ഠാനങ്ങൾക്കും മാറ്റം വരുത്താതെ വേണം കാര്യങ്ങൾ നടക്കാനെന്നും യുവതീപ്രവേശനത്തെ ഭക്തജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നുമുള്ള എസ് എൻ ഡി പി നിലപാടും ദേവസ്വം ബോർഡ് കണക്കിലെടുക്കണം. മറ്റു ഹൈന്ദവ സംഘടനകളുടെ ആശങ്കകളും പരിഹരിക്കപ്പെടണം.
സ്ത്രീകളെ ശബരിമല കയറ്റാനുള്ള പിണറായി സർക്കാർ നീക്കത്തെ പ്രതിരോധിച്ചതിന്റെ പേരിൽ  ആയിരക്കണക്കിനാളുകളുടെ പേരിൽ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കാത്തത് സർക്കാരിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ഭക്ത സംഗമത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് സർക്കാർ ഇടപെടലിന്റെ സൂചനകളാണ്.  സനാതന ധർമ്മ വിരോധിയായ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ക്ഷണിച്ച സർക്കാർ നീക്കം ബി ജെ പി അതിശക്തമായ പ്രതിരോധമുയർത്തിയതോടെയാണ് പരാജയപ്പെട്ടത്. സമാനമായ രീതിയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും പമ്പയിലേക്ക് എത്തിയാൽ ‘ബോർഡിന്റെ അയ്യപ്പ ഭക്തസംഗമ’ത്തിനെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.

Web Desk

Recent Posts

ചിത്രഭരതം 2025 പുരസ്‌കാരം കാട്ടൂർ നാരായണ പിള്ളയ്ക്ക്

തിരുവനന്തപുരം  ഭരതക്ഷേത്രയുടെ ഈ വർഷത്തെ "ചിത്രഭരതം 2025" പുരസ്ക്കാരം പ്രശസ്ത ചിത്രകാരൻ "കാട്ടൂർ നാരായണപിള്ളക്ക് " സാഹിത്യകാരൻ  ശ്രീ .…

7 hours ago

സംസ്ഥാന സ്കൂൾ കായിക മേളയുടെ ദീപശിഖാ പ്രയാണത്തിന് ആറ്റിങ്ങലിൽ സ്വീകരണം നൽകി

കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണം ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം…

1 day ago

ചുമതലയേൽക്കാൻ ആശുപത്രിയിൽ ഓടിയെത്തിയ ഡോക്ടർ<br>

വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ…

2 days ago

ആറ്റിങ്ങൽ:ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ

ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരഭിക്കുന്ന വിവധ കോഴ്സുകളുടെ ഉദ്ഘാടനം  എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു. ബി.സി.എ,ബി.ബി.എ,ബി.എസ്.സി(ഡേറ്റാ…

2 days ago

ഞാൻ നീ ആകുന്നു; തത്വമസിയെ വ്യാഖ്യാനിച്ചതോടെ പുലിവാല് പിടിച്ച് മന്ത്രി വാസവൻ

തത്ത്വമസിയെ വ്യാഖ്യാനിച്ച് പുലിവാല് പിടിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. പത്തനംതിട്ടയിലെ കോൺഗ്രസ് സമരത്തിനിടെ ദേവസ്വം ബോർഡ് ഓഫീസ്…

3 days ago

കളിക്കളം കായികമേളക്ക് കൊടിയേറി

#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…

4 days ago