തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി തയ്യാറാക്കുന്ന കേക്കിന്റെ ആദ്യപടിയായി നടക്കുന്ന ഫ്രൂട്ട് മിക്‌സിംഗിൽ ഇത്തവണ അതിഥിയായി എത്തിയത് ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരും. വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരും ഹയാത്ത് റീജൻസി ജീവനക്കാരും ചേര്‍ന്നാണ് ഫ്രൂട്ട് ജ്യൂസില്‍ വിവിധ ഫലചേരുവകളുടെ മിശ്രണം നടത്തിയത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ നിബു മാത്യു പരിപാടികൾക്ക് നേതൃത്വം നല്‍കി.
ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷി കുട്ടികൾക്ക് കിട്ടിയ വലിയ സൗഭാഗ്യമാണിതെന്നും ഫ്രൂട്ട് മിക്സിംഗ് പ്രക്രിയയിൽ ഭിന്നശേഷി കുട്ടികളെകൂടി ഉൾപ്പെടുത്തിയ ഹയാത്തിന്റെ നടപടി സമൂഹത്തിന് നൽകിയ വലിയൊരു സന്ദേശമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
സമൂഹത്തോടും ഭൂമിയോടുമുള്ള കരുതലിന് ഊന്നല്‍ നല്‍കുന്ന ഹയാത്തിന്റെ ആഗോള സംരംഭമായ വേള്‍ഡ് ഓഫ് കെയര്‍ പരിപാടിയുടെയുടെയും സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെയും ഭാഗമായാണ് ഇത്തവണ ഭിന്നശേഷിക്കാരെ തിരഞ്ഞെടുത്തത്. കേക്ക് പരിശീലനം നേടിയതും ഡിഫറന്റ് ആര്‍ട് സെന്ററിലെ അപ് കഫെയില്‍ പ്രവര്‍ത്തിക്കുന്നതുമായ 12 ഭിന്നശേഷിക്കാരാണ് ഫ്രൂട്ട് മിക്‌സിംഗിനെത്തിയത്. ഫ്രൂട്ട് മിക്‌സിംഗ് ചടങ്ങ് ആഘോഷപരമായ പാചകരീതി എന്നതിലുപരി, ഐക്യത്തിന്റെയും പ്രതീക്ഷയുടെയും വരാനിരിക്കുന്ന ക്രിസ്മസ് കാലത്തിന്റെയും സന്തോഷകരമായ പ്രകടനമാണെന്നും ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളുമായി ഈ പ്രക്രിയ പങ്കുവെക്കുന്നതിലൂടെ ഒരുമ, സ്‌നേഹം, പങ്കുവെക്കല്‍ തുടങ്ങിയ ക്രിസ്മസിന്റെ സന്ദേശം പകര്‍ന്നു നല്‍കാനാണ് ശ്രമിക്കുന്നതെന്നും തിരുവനന്തപുരം ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സെന്തിൽ കുമാർ പറഞ്ഞു.
ഡിഫറന്റ് ആർട് സെന്റർ ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽ നായർ, ലിംഗ്വിസ്റ്റ് എ.എം മേരിക്കുട്ടി, തിരുവനന്തപുരം ഹയാത്ത് റീജൻസി ഡിപ്പാർട്ട്മെന്റ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…