നഗരത്തിൽ ഓണം വിളംബര ഘോഷയാത്രയ്ക്ക് വൻ വരവേൽപ്പ്

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം വിളംബരജാഥയ്ക്ക്  ലഭിച്ചത് വൻ വരവേൽപ്പ്.

രാവിലെ 9.30ന് കനകക്കുന്ന് പാലസിന് മുന്നിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിളംബരജാഥ പുറപ്പെട്ടത്. വി.കെ പ്രശാന്ത് എംഎൽഎ വിളംബര ജാഥയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിപുലമായ പരിപാടികളോടെ അതിഗംഭീരമായാണ് ഇത്തവണ ഓണം എത്തുന്നതെന്നും നഗരത്തിലെ  വൃദ്ധസദനങ്ങളിലുള്ളവർക്കും വിദേശ ടൂറിസ്റ്റുകൾക്കും സമാപന ദിവസത്തെ ഘോഷയാത്ര കാണുന്നതിനായി  പ്രത്യേക സൗകര്യം ഒരുക്കുമെന്നും  എംഎൽഎ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എസ്.എം ബഷീർ, ചലച്ചിത്രതാരം പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ഫ്ലാഗ് ഓഫ്‌ ചടങ്ങിൽ പങ്കെടുത്തു.

വിളംബരജാഥയ്ക്ക് കളക്ടറേറ്റിലും ലഭിച്ചത് വലിയ സ്വീകരണമാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ   പ്രവേശിച്ചത് മുതൽ ജീവനക്കാർ ചുറ്റിലും തടിച്ചു കൂടി. ജാഥയ്ക്ക് പകിട്ടേകിയ അർജുന നൃത്തവും കൃഷ്ണനാട്ടവും കണ്ടതോടെ സെൽഫി എടുക്കാനും ജീവനക്കാരുടെ തിരക്കായി.
കളക്ടർ അനു കുമാരി കൂടി എത്തിയതോടെ ആഘോഷം ഇരട്ടിയായി. കളക്ടർക്കൊപ്പം ഫോട്ടോ എടുത്തും  വിശേഷങ്ങൾ പങ്കുവെച്ചതിനും ശേഷമാണ് ടീം മടങ്ങിയത്.

സ്റ്റാച്യു, പേരൂർക്കട, പത്മനാഭ സ്വാമി ക്ഷേത്രം, വികാസ് ഭവൻ, കേശവദാസപുരം, കരമന, പുത്തരിക്കണ്ടം, കുടപ്പനക്കുന്ന് എന്നിവിടങ്ങളിൽ സഞ്ചരിച്ചശേഷം വൈകിട്ട് ആറ് മണിയോടെ കനകക്കുന്നിൽ എത്തിയാണ് വിളംബര ജാഥ സമാപിച്ചത്.

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിലാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. സെപ്റ്റംബർ മൂന്ന് മുതൽ ഒൻപത് വരെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 day ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

1 day ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

1 day ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago