ഓണാഘോഷം 2025 വമ്പൻ ഒരുക്കങ്ങൾ. സെപ്റ്റംബർ 3 മുതൽ 9 വരെ

ടൂറിസം ഓണം വാരാഘോഷം
നാടെങ്ങും ഓണാഘോഷത്തിനു ആവേശത്തിലേക്ക് എത്തുകയാണ്
കേരളത്തിൽ മാത്രമല്ല , മലയാളികൾ ഉള്ള
എല്ലായിടത്തും എല്ലാവരും ഒത്തുചേർന്ന്
ഓണം ആഘോഷിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ
പരിപാടികൾക്ക് നാളെ തുടക്കമാവുകയാണ്.
നാളെ വൈകുന്നേരം ആറു മണിക്ക് കനകക്കുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷത്തിന് ഔദ്യോഗികമായി തൂടക്കം കുറിക്കും.
ബഹുമാനപ്പെട്ട മന്ത്രിമാർ, പ്രതിപക്ഷ നേതാവ് , എംപി, എം എൽ എ മാർ, മേയർ തുടങ്ങിയ
ജനപ്രതിനിധികൾ  തുടങ്ങിയവർ ഉദ്ഘാടന
പരിപാടിയുടെ ഭാഗമാകും.


ചലച്ചിത്ര മേഖലയിലെ പ്രശസ്മരായ രവി മോഹൻ (ജയം രവി), ബേസിൽ ജോസഫ്
എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ ആകും. സപ്തംബർ ഒമ്പതിന് വൈകുന്നേരം ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന്
സമാപനം ആവുക.


മാനവീയം വീഥിയിൽ വച്ച് ബഹുമാനപെട്ട ഗവർണർ ശ്രീ. രാജേന്ദ്ര ആർലേക്കറാണ്
ഓണം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക.
ബഹുമാനപ്പെട്ട ഗവർണറെ സന്ദർശിക്കുകയും ഓദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു സർക്കാരിന്റെ ഓണക്കോടിയും ബഹുമാനപ്പെട്ട ഗവർണർക്ക് കൈമാറി.


ഗവർണർ ഓണാഘോഷ പരിപാടികൾക്ക്
എത്താമെന്ന് അറിയിച്ചിട്ടുണ്ട്.
ഘോഷയാത്രയുടെ ഒരുക്കങ്ങളെ സംബന്ധിച്ച് ഇന്നും സബ്കമ്മിറ്റി യോഗം ചേർന്നു വിലയിരുത്തി.
വകുപ്പ് മേധാവികൾ അടക്കം പങ്കെടുത്ത
യോഗത്തിൽ ഘോഷയാത്രയ്ക്കുള്ള ഫ്‌ളോട്ട് ഒരുക്കുന്നതിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു.
ഏറ്റവും ആകർഷകമായി, മാതൃകാപരമായി ഘോഷയാത്ര സംഘടിപ്പിക്കുന്നതിനുള്ള
മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്ത് ആകമാനം നടക്കുന്ന ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം തലസ്ഥാനത്തെ ഓണാഘോഷമാണ്.
മുപ്പത്തിമൂന്ന് വേദികളിലായി വൈവിധ്യങ്ങളായ പരിപാടികളുമായാണ് തിരുവനന്തപുരത്തെ ഓണാഘോഷം സംഘടിടിച്ചിരിക്കുന്നത്.
പതിനായിരത്തോളം വരുന്ന കലാകാരന്മാർ
വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഓണാഘോഷത്തിന് പുതുമയാർന്ന ഒരു പരിപാടി കൂടി തലസ്ഥാനത്ത് ഒരുക്കുന്നുണ്ട്
സപ്തംബർ 5, 6, 7 തീയതികളിൽ നഗരത്തിൽ ഡ്രോൺ ഷോ ഒരുക്കും.


ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ നടക്കുക.
15 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ഡ്രോൺഷോയാണ് ഒരുക്കുന്നത്.
ആയിരത്തോളം ഡ്രോണുകളാണ് ഈ
ഷോയിൽ പങ്കെടുക്കുക.
കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നതാകും ഡ്രോൺ ഷോ
ഡ്രോൺ ഷോ തിരുവനന്തപുരത്തെ ഓണത്തിന് നവ്യാനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിദേശ സഞ്ചാരികൾ അടക്കമുള്ളവർ ഇത്തവണത്തെ ഓണാഘോഷം അനുഭവിച്ചിറിയാൻ എത്തുന്നുണ്ട്.

error: Content is protected !!