ആവേശമുയർത്തി ജയം രവി,  ചിരി പടർത്തി ബേസിൽ

ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സദസിനെ ആവേശത്തിലാക്കി തമിഴ് നടൻ രവി മോഹനും ( ജയം രവി )സദസിൽ ചിരി പടർത്തി നടനും സംവിധായകനുമായ ബേസിൽ ജോസഫും. സർക്കാരിൻ്റെ അതിഥികളായാണ് ഇരുവരും ഓണാഘോഷത്തിൻ്റെ വേദിയിലെത്തിയത്.

പിണറായി വിജയൻ  രാഷ്ട്രീയക്കാരനായതു കൊണ്ട് മാത്രമല്ല നല്ലൊരു മനുഷ്യൻ ആയതു കൊണ്ടുകൂടിയാണ്  വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ജയം രവി പറഞ്ഞു. യുവാക്കളുടെ സാന്നിധ്യം ഏതൊരു മേഖലയ്ക്കും മുതൽക്കൂട്ടാണ്.   ലോക സിനിമ മലയാള സിനിമയെ ഉറ്റുനോക്കുന്ന തലത്തിലേക്ക് മാറി.

മലയാള സിനിമ എന്നും പ്രചോദനമാണെന്നും കേരളവും മലയാളികളും ഏറെ പ്രിയപെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ നൽകുന്ന സ്നേഹത്തിനു നന്ദി അറിയിച്ച അദ്ദേഹം എല്ലാവർക്കും ഓണാശംസകളും നേർന്നു.

പഠനകാലത്തെ തലസ്ഥാന ജീവിതം പറഞ്ഞു തുടങ്ങിയ നടൻ ബേസിൽ ജോസഫ് ആദ്യമേ തന്നെ സദസ്സിൽ ചിരി പടർത്തി. 
അഭിപ്രായങ്ങളെയും ആശയങ്ങളെയും അംഗീകരിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഇടമാണ് കേരളമെന്ന് ബേസിൽ പറഞ്ഞു.
ഏതൊരു ആപത്ഘട്ടത്തിലും ഒരുമയോടെ പ്രവർത്തിക്കുന്ന മലയാളിയുടെ  ഒത്തുചേരലിന്റെ ആഘോഷമായ ഓണം സിനിമയിലെ ഇടവേള പോലെയാണെന്ന് ബേസിൽ പറഞ്ഞു.

പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും മുന്നേറിയ സംസ്ഥാനത്തിൻ്റെ വളർച്ച മറ്റുള്ളവരെ അസൂയപ്പെടുന്ന തരത്തിലാണെന്നും  അദ്ദേഹം അഭിപ്രായപെട്ടു.

Web Desk

Recent Posts

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നബിദിനാശംസകൾ

തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണ്ണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജം നബിസ്മരണ…

6 hours ago

അമ്പെയ്ത്തു പഠിക്കണോ; വരൂ കനകക്കുന്നിലേക്ക്

നിങ്ങൾ ഏതു പ്രായക്കാരുമാകട്ടെ, അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ…

19 hours ago

നെടുമങ്ങാട് ഓണം മൂഡിൽ; ഓണോത്സവം 2025ന് തുടക്കമായി

നെടുമങ്ങാടിനെ ഓണാവേശത്തിലാഴ്‌ത്തി ഓണോത്സവം 2025ന് തുടക്കമായി. കല്ലിങ്കൽ ഗ്രൗണ്ടിൽ ജനസാഗരത്തെ സാക്ഷിയാക്കി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്…

20 hours ago

തിരുവോണനാൾ ആകാശ പൂക്കളമൊരുക്കി ഡ്രോൺ ഷോ

പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.ആയിരത്തിലധികംഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം…

21 hours ago

ജീപ്പും ബസും കൂട്ടിയിടിച്ച് 3 മരണം

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു അപകടം. അപകടത്തിൽ ജീപ്പ് പൂർണമായും…

1 day ago

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന്  മാതൃക: മന്ത്രി ഡോ ആർ ബിന്ദു

രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റുരാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന്  മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ്…

1 day ago