ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം നാളെ തിരുവനന്തപുരത്ത്:
മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻറെ വിപുലവും പ്രൗഢവുമായ സുവർണ്ണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. അതുല്യനായ സംഗീതഞ്ജൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്‌മഗ്രാമമായ പാലക്കാട് കോട്ടായി ചെന്നൈ ഗ്രാമത്തിൽ കഴിഞ്ഞ ആഗസ്റ്റ് 17 ന് ബഹു. ദേവസ്വം മന്ത്രി ശ്രീ വി എ വാസവൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടന= നിർവ്വഹിച്ചു. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ അടുത്ത പരിപാടി തിരുവനന്തപുരത്താണ്. ചെമ്പൈ സ്വാമികളുടെ സംഗീത സ്‌മൃതികൾ തങ്ങി നിൽക്കുന്ന ശ്രീവരാഹ= ചെമ്പൈ മെമ്മോറിയൽ ട്രസ്‌റ്റ് ഹാളിൽ  സെപ്റ്റംബർ 12 ന് രാവിലെ 9 മണി മുതൽ സംഗീതാർച്ചനയോടെ സുവർണ്ണ ജൂബിലി ആഘോഷം പരിപാടികൾക്ക് തുടക്കമാവും. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം ശ്രീ കെ. എസ്. ബാലഗോപാൽ  ഭദ്രദീപം തെളിയിക്കുന്നതോടെയാണ് സംഗീതാർച്ചന ആരംഭിക്കുക. വൈകുന്നേരം 4.30 വരെ സംഗീതാർച്ചന തുടരും. സംഗീത വിദ്യാർത്ഥികൾ മുതൽ സംഗീത വിദ്വാൻമാർ വരെ സംഗീതാർച്ചനയിൽ പങ്കെടുക്കും. വൈകുന്നേരം 5.00 മണിക്ക് സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. രജിസ്ട്രേഷൻ, പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ കടന്നപ്പളളി രാമചന്ദ്രൻ  നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ ആൻറണി രാജു (ബഹു.എം എൽ എ) മുഖ്യാതിഥിയായും, ബഹു. റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറിയും
ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ ശ്രീ എം ജി രാജമാണിക്കം, ഐ എ എസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അദ്ധ്യക്ഷനാകും. പ്രശസ്ത കവിയും എഴുത്തുകാര നുമായ പ്രൊഫ. വി മധുസൂദനൻ നായർ ചെമ്പൈ അനുസ്‌മരണ പ്രഭാഷണം നടത്തും. മ തിരുവനന്തപുരം കോർപ്പറേഷൻ മണക്കാട് ഡിവിഷൻ കൗൺസിലർ ശ്രീ കെ കെ സുമേഷ്, ശ്രീവരാഹം ഡിവിഷൻ കൗൺസിലർ ശ്രീ ഹരികുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ , ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,  ശ്രീ സി മനോജ്, ശ്രീ കെ പി വിശ്വനാഥൻ, ശ്രീ സി.മനോജ്,
ശ്രീ.മനോജ് ബി നായർ, സ്വാഗത സംഘം ഭാരവാഹികളായ അഡ്വ. വാഞ്ചീശ്വര അയ്യർ (ചെയർമാൻ), പ്രൊഫ.വൈക്കം വേണുഗോപാൽ (കൺവീനർ), എന്നിവരും സന്നിഹിതരാകും.

മുതിർന്ന സംഗീതഞ്ജരെ ആദരിക്കും.

തിരുവനന്തപുരം നിവാസികളും മുതിർന്ന കർണ്ണാടക സംഗീതഞ്ജരു മായ ശ്രീമതി രുക്‌മിണി ഗോപാലകൃഷ്ണൻ, ശ്രീമതി ലളിതാ ഗോപാലൻ നായർ, ശ്രീ പി ആർ കുമാരകേരളവർമ്മ, ശ്രീ ചേർത്തല എ കെ രാമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ആദരിക്കും.

ശ്രീ വിനേഷ് ഈശ്വറിന്റെ സംഗീത കച്ചേരി

സുവർണ്ണ ജൂബിലി ആഘോഷത്തിൻറെ ഉദ്ഘാടന സമ്മേളാനന്തരം പ്രശസ്‌ത കർണ്ണാടക സംഗീതഞ്ജൻ ശ്രീ വിഘ്നേഷ് ഈശ്വർ കച്ചേരി അവതരി പ്പിക്കും. ശ്രീ ആവണീശ്വരം എസ് ആർ വിനു (വയലിൻ), ശ്രീ എൻ ഹരി (മൃദംഗം), ശ്രീ കോവൈ സുരേഷ് (ഘടം) എന്നിവർ പക്കമേളം ഒരുക്കും
…..
സെപ്തംബർ 15 ന് വൈക്കത്ത് സുവർണ്ണ ജൂബിലി ആഘോഷം
………

സെപ്തംബർ 15 ന് ചെമ്പൈ സംഗീതോത്സവ സുവർണ്ണ ആഘോഷം വൈക്കത്ത് നടക്കും. സംഗീതാർച്ചന, ചെമ്പൈ അ പ്രഭാഷണം, സംഗീത കച്ചേരി എന്നിവയോടെ വൈക്കം ശ്രീ മഹാദേ സന്നിധിയിലാണ് ആഘോഷ പരിപാടികൾ. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവ്വഹിക്കും. ശ്രീമതി സി കെ ആശ (എം മുഖ്യാതിഥിയായും തിരുവിതാംകൂർ ദേവസ്വം ബോർഡ് ശീ പി എസ് പ്രശാന്ത് വിശിഷ്ടാതിഥിയായും ചടങ്ങിൽ യലിൻ വിദൂഷി പദ്‌മശ്രീ കുമാരി എ കന്യാകുമാരിയുടെ കച്ചേരി യു ണ്ടാകും.

error: Content is protected !!