13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ; പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം നടത്താന്‍ നിർദേശിച്ച് ഹൈക്കോടതി. ബാലാവകാശ കമ്മീഷനോടാണ് പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നല്‍കിയത്.

13 വർഷത്തിനിടയിൽ 28 കുഞ്ഞുങ്ങൾ മരിച്ചതില്‍ ദുരൂഹതയുണ്ട് എന്നാണ് ഹരജിക്കാരുടെ വാദം. കുട്ടികളിൽ പലരും തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. എങ്കിലും കൊലപാതകത്തിന്റെ സൂചനകൾ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ നൽകിയ ഹരജിയിൽ സൂചിപ്പിക്കുന്നു. സംശയാസ്പദമായ ഇത്തരം മരണങ്ങൾ സമാന സ്വഭാവത്തിൽ ഉണ്ടാകുന്നതും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇതോടെയാണ്, പ്രാഥമികാന്വേഷണം നടത്താൻ ബാലാവകാശ കമ്മീഷനോട് കോടതി നിർദേശിച്ചത്.

എന്നാൽ 2010 മുതൽ 2023 വരെയുള്ള കാലത്ത് കുട്ടികൾ മരിച്ചത് തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഘടകമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരോട് ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ ആവാം, പരസ്പരം ബന്ധം ഇല്ലാത്തതാകാം, എന്ത് സാഹചര്യത്തിലാണ് ദുരൂഹതയുണ്ട് എന്ന് ആരോപിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു.

മൃതദേഹങ്ങളിൽ പലതും, ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ നിലയിലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. പക്ഷേ, അന്വേഷണം മുന്നോട്ടുപോകാതെ മരണങ്ങൾ ആത്മഹത്യ എന്നാണ് കണ്ടെത്തൽ. ഇത്തരം കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും, പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

Web Desk

Recent Posts

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…

16 hours ago

കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…

17 hours ago

റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ

നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…

17 hours ago

‘കേരള സ്ഥലനാമകോശം’ പുസ്തകപ്രകാശനം സെപ്റ്റംബർ 17ന് ബുധനാഴ്ച

തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…

17 hours ago

ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി

'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…

18 hours ago

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…

20 hours ago