സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ. കേരള എൻ.ജി.ഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നിയമസഭയിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷ ശമ്പള പരിഷ്കരണ തത്വം ഇടതുപക്ഷ സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. 2024 ജൂലൈയിൽ പ്രാബല്യത്തിൽ വരേണ്ട ശമ്പളപരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാൻ പോലും ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. അനിയന്ത്രിതമായ വിലക്കയറ്റം നേരിടുന്ന സംസ്ഥാനത്ത് ആറു വർഷങ്ങൾക്ക് മുമ്പുള്ള ശമ്പള സ്‌കെയിലിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ പരിഷ്കരണത്തിൻ്റെ കുടിശ്ശിക പൂർണ്ണമായും നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലീവ് സറണ്ടർ ആറു വർഷമായി നിഷേധിച്ചിരിക്കുകയാണ്. 2002 ൽ 20 ദിവസത്തെ ലീവ് സറണ്ടർ താൽക്കാലികമായി മാറ്റി വെച്ചപ്പോൾ പണിമുടക്കുമായി ഇറങ്ങി തിരിച്ചവർ ഇന്ന് മുഖ്യമന്ത്രിക്ക് സ്തുതി ഗീതം പാടുകയാണ്.
2022 ജൂലൈയിൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത അനുവദിച്ചപ്പോഴും മുൻകാല പ്രാബല്യം തുടർക്കഥയായി മാറി. ഇതിലൂടെ 37 മാസത്തെ കുടിശ്ശിക നഷ്ടപ്പെട്ടു. ചുരുക്കത്തിൽ ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം അനുവദിച്ച 4 ഗഡുക്കളിലായി ആകെ 154 മാസത്തെ കുടിശ്ശിക കവർന്നെടുത്തു. വിവിധ തസ്തികകളിലുള്ളവരുടെ നഷ്ടം ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ്.
ഈ ഗവൺമെൻ്റ് അധികാരത്തിൽ വന്നതിന് ശേഷം സമയബന്ധിതമായി ക്ഷാമബത്ത അനുവദിക്കാൻ തയ്യാറായിട്ടില്ല. 6 ഗഡുക്കളിലായി 17% ക്ഷാമബത്ത നിലവിൽ കുടിശ്ശികയാണ്. കഴിഞ്ഞ മൂന്നുവർഷമായുള്ള ക്ഷാമബത്ത കുടിശ്ശിക ഇനത്തിൽ മാത്രം പതിനയ്യായിരം കോടി രൂപ സർക്കാർ കവർന്നെടുത്തു.
മെഡിസെപ്പിൽ സർക്കാർ വിഹിതം നൽകി പരിഷ്കരിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിന് തയ്യാറായിട്ടില്ല. ഏകപക്ഷീയമായി വീണ്ടും രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയിരിക്കുകയാണ്. ആദ്യവർഷത്തിൽ തന്നെ പ്രീമിയം 50% കുത്തനെ കൂട്ടി. തുടർന്നും വർധിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.
പ്രീമിയം ആറായിരത്തിൽ നിന്നും ഒൻപതിനായിരത്തിലേക്ക് വർധിപ്പിച്ചതല്ലാതെ അതിന് തക്ക പരിരക്ഷ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മെഡിസെപ്പിൽ സർക്കാർ വിഹിതം നിർബന്ധമായും ഉറപ്പാക്കി പദ്ധതി പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണം.
അധികാരത്തിലെത്തി 10 വർഷം ആയിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇടത് സർക്കാർ തയ്യാറായിട്ടില്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പങ്കാളിത്ത പെൻഷനിൽ നിന്നും പിന്മാറി കഴിഞ്ഞു. പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയ വസ്തുവാക്കി മാറ്റിയ സർക്കാർ പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ് വീണ്ടും ജീവനക്കാരെ കബളിപ്പിക്കുകയാണ്.
തുടർഭരണം സമ്മാനിച്ച ഹുങ്കിൽ ഇടതുപക്ഷ ഭരണകൂടം നിർദ്ദാക്ഷണ്യം കവർന്നെടുത്തത് ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജീവനക്കാരിൽ നിന്നും വലിയ തോതിലുള്ള തിരിച്ചടി നേരിടുമെന്നും തുടർന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വി എസ് രാഘേഷ് അധ്യക്ഷത വഹിച്ചു.
എം ജെ തോമസ് ഹെർബിറ്റ്, ആര്യനാട് പ്രശാന്ത് കുമാർ, ബി അനിൽകുമാർ, റാഷിദ, ജോബിൻസൺ, ടി വി ജോമോൻ, ഷാജി കെ റ്റി , ശശി ഹരിപുരം, ജോർജ്ജ് ആൻ്റണി, ഷെമീർ, രാജേഷ്, വെള്ളറട മുരളി, എ പി സന്തോഷ് ബാബു, ജിജോ പോൾ, കല്ലമ്പലം സനൂസി, റ്റി ജി രഞ്ജിത്ത്, കെ രാജീവ്, ഷൈജി ഷൈൻ, കെ സജീവ്, എം ജി രഞ്ജിത്ത്, എൻ പി അനിൽകുമാർ, നിതീഷ് കാന്ത്, ഷൈൻ കുമാർ ബി എൻ, ഷിബി എൻ ആർ, അഖിൽ എസ് പി, ലിജു എബ്രഹാം, ശരത് കല്ലമ്പലം, അനൂജ് രാമചന്ദ്രൻ, ശ്രീകാന്ത് ആർ കെ, സമീർ എം, ഷിബു പനക്കോട്, രഞ്ജിത്ത്, ബിജികുമാർ, നോബിൻ, എന്നിവർ തുടർന്ന് സംസാരിച്ചു.
തിരു: മാധ്യമ മേഖല അപചയം നേരിടുകയാണെന്നും മൂല്യവത്തായ മാധ്യമ പ്രവർത്തനം നടത്താനാകണമെന്നും മുൻ മുഖ്യമന്ത്രി എ. കെ. ആൻ്റണി പറഞ്ഞു.…
കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു…
തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ ശോഭാ ശേഖർ മാധ്യമ പുരസ്കാര സമർപ്പണം…
കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം…
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…