പ്രൊഫ. എൻ കൃഷ്ണപിള്ള സാഹിത്യത്തിലെ യുഗ സ്രഷ്ടാവാണെന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും പഠിക്കപ്പെടുമെന്നും അടൂർ ഗോപാലകൃഷ്ണൻ. എൻ കൃഷ്ണപിള്ളയുടെ നൂറ്റിയൊൻപതാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും അടൂർ പറഞ്ഞു. ഫൗണ്ടേഷൻ പുതിയതായി ആരംഭിച്ച പുസ്തക ശാലയും അടൂർ ഉദ്‌ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ പൂന്താനം, ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ എന്നിവരുടെ ഛായാചിത്രങ്ങൾ ശ്രീകുമാരൻ തമ്പി അനാച്ഛാദനം ചെയ്ത് സംസാരിച്ചു. ഡോ. എഴുമറ്റൂർ രാജരാജവർമ്മ രചിച്ച അമൃതകിരണങ്ങൾ, ഏഴുമറ്റൂരിന്റെ സർഗ്ഗപ്രപഞ്ചം, എഡിറ്റു ചെയ്ത എൻ കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം, അനന്തപുരം രവി രചിച്ച നാടക പഞ്ചകം അഹല്യ മുതൽ മണ്ഡോദരി വരെ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ടി പി ശ്രീനിവാസൻ നിർവഹിച്ചു. ലീല പണിക്കർ ഭദ്രദീപം തെളിച്ച് ആരംഭിച്ച ചടങ്ങിൽ ജി ശ്രീറാം സ്മരണാഞ്ജലി ആലപിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതവും ട്രഷറർ ബി സനിൽ കുമാർ നന്ദിയും പറഞ്ഞു. ഡോ. എം എൻ രാജൻ, അനന്തപുരം രവി, എസ് ഗോപിനാഥ്, ജി വിജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചവാദ്യം, തിരുവാതിര, കഥാപ്രസംഗം, അക്ഷരശ്ലോകസദസ്സ് , ലളിത ഗാനാഞ്ജലി, ശീതങ്കൻ തുള്ളൽ എന്നീ പരിപാടികൾ ആദ്യ ദിവസം അരങ്ങേറി.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…