നഗരസഭ കൗൺസിലർ തിരുമല അനിൽ കുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം-പോലീസ് ഗൂഢാലോചനയെന്ന് കരമന ജയന്‍

തിരുവനന്തപുരം : നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം -പോലീസ് ഗൂഢാലോചനയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട്‌ കരമന ജയൻ. കേരളത്തിലെ ക്രിമിനൽ പോലീസിന്റെ ഭീകരതയുടെ അവസാന ഇരയാണ് അനിൽകുമാർ. ലക്ഷങ്ങൾ ഇന്ന് എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്നതടക്കമുള്ള തമ്പാനൂർ പോലീസിന്റെ ഭീഷണിയാണ് അനിൽ കുമാർ ആത്മഹത്യ ചെയ്യാൻ കാരണം. ഇന്ന് രാവിലെയും പണം എത്തിക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റക്കാരായ പോലീസുകാർക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു.

എല്ലാ ഓഡിറ്റുകളും ഭംഗിയായി നിർവഹിച്ചു ഒരു പരാതി പോലുമില്ലാതെ മാന്യമായ പൊതുപ്രവർത്തനം നടത്തി വന്ന അനിൽകുമാറിനെ തമ്പാനൂർ പോലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇന്ന് സ്റ്റേഷനിൽ ഹാജരാവണമെന്നും ഇല്ലെങ്കിൽ വീട്ടീൽ കയറി ഉപദ്രവിക്കുമെന്നും പോലീസ് അനിലിനെ ഭയപ്പെടുത്തിയിരുന്നു. തന്റെ സത്പേരിന് കളങ്കം ഉണ്ടാകുമെന്ന ഭയത്തിലാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്. ക്രിമിനൽ പോലീസിന്റെ നിയമവിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാക്കിയത്. പോലീസിനൊപ്പം സിപിഎം നേതൃത്വവും ഇതിന് പിന്നിലുണ്ട്. കഴിഞ്ഞ പത്തു വർഷമായി നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതി ഭരണത്തിനെതിരെ നിരന്തരം പ്രതിഷേധിച്ച ബിജെപിയുടെ നഗരസഭ ഉപനേതാവ് കൂടിയായിരുന്നു അനിൽകുമാർ. അനിൽകുമാറിന്റെ മരണത്തിന് പിന്നാലെ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്ക് പിന്നിൽ സിപിഎമ്മാണ്. അനിൽകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് 22ന് രാവിലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും കരമന ജയൻ അറിയിച്ചു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 day ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

1 day ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

1 day ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago