മത്സ്യ തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളായ മത്സ്യ പരപ്പിൽ നിന്നും കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര ഗവണ്മെൻ്റ് നീക്കം മത്സ്യ തൊഴിലാളി സമൂഹം പരാജയപ്പെടുത്തണം

തിരുവനന്തപുരം: കടൽ മണൽ ഖനന നയം വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും ഇതു വഴി മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുമെന്നും യുടിയുസി ദേശീയ പ്രസിഡൻ്റ് എ. എ . അസീസ് പറഞ്ഞു.

അഖില കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ ( യുടിയുസി ) സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടൽ മണൽ ഖനനം തൊഴിലാളികളെ കൂടി വിറ്റു കാശുണ്ടാക്കാനുള്ള നീക്കമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട കമ്പനികൾക്ക് അവസരം നൽകുന്നതും കപ്പൽ അപകടം മൂലം കപ്പലും കണ്ടയ്നറുകളും കടലിൽ നിന്നും നീക്കം ചെയ്യാത്തതു മൂലം മത്സ്യ തൊഴിലാളികളുടെ വള്ളവും വലയും നശിക്കുന്നതു മൂലമുള്ള അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭരണാധികാരികൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ ബി കളത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് യുടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ടി.സി. വിജയൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുഭാഷ് കുമാർ, കെ. ജയകുമാർ, കെ. എസ്. സനൽകുമാർ, കെ. ചന്ദ്രബാബു, ഇറവൂർ പ്രസന്നകുമാർ, ടി.കെ. സുൽഫി , ഡോ . കെ. ബിന്നി , കോരാണി ഷിബു , കരിക്കകം സുരേഷ്, ശാന്തകുമാർ, സ്റ്റാൻലി, സദു പള്ളിത്തോട്ടം , ഓമന ദാസ് , വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

error: Content is protected !!