തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തലസ്ഥാനത്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തമിഴ്‌നാട് സ്വദേശിയായ ശങ്കരനാരായണനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തമിഴ്‌നാട്ടിൽ ശങ്കരനാരായണന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കള്ളപ്രമാണം ഉപയോഗിച്ച് മറ്റൊരു സംഘം കൈവശപ്പെടുത്തിയിരുന്നു. ഈ ഭൂമി സ്വന്തം പേരിലേക്ക് മാറ്റുന്നതിന് നിയമതടസ്സങ്ങൾ ഒഴിവാക്കാനായി അമിത് ഷായുമായി കൂടിക്കാഴ്ച ഒരുക്കിത്തരാമെന്ന് പറഞ്ഞാണ് സെന്തിൽ എന്നയാൾ പണം തട്ടിയത്. പരാതിക്കാരൻ ആയ ശങ്കരനാരായണൻ കാലടി സ്വദേശിയാണ്. സെന്തിൽ ആഴാങ്കല്ല് സ്വദേശി ആണ്. ഇരുവരും വർഷങ്ങളായി തലസ്ഥാനത്താണ് താമസിക്കുന്നത്.
തട്ടിപ്പ് നടത്തിയ സെന്തിലിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പരാതിക്കാരനായ ശങ്കരനാരായണൻ ആരോപിക്കുന്നത്. കൂടാതെ, സെന്തിൽ തലസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന കൂടുതൽ പരാതികൾ പോലീസിന് ലഭിക്കുന്നതായും വിവരമുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അരുവിക്കര നിയോജക മണ്ഡലത്തിലെ അരുവിക്കര - പാങ്ങ പൈപ്പ് ലൈൻ റോഡിലെ ഇന്റർലോക്ക് പാതയുടെ ഉദ് ഘാടനം ജി. സ്റ്റീഫൻ…
ഭാരത് ഭവനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പി ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങൾ ചക്രായുധം നാടകാവതരണത്തോടെ സമാപിച്ചു. കേന്ദ്ര…
നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി യും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42…
2025 ഒക്ടോബർ 11 ശനിയാഴ്‌ച ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (AKPA) 41-ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം നോർത്ത്…
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി…
പത്തനംതിട്ട : 2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വിട്ടു നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ്…