Categories: KERALANEWS

അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ  ജില്ലയിലെ  പഞ്ചായത്തുകൾ  മാതൃക: മന്ത്രി ജി.ആർ.അനിൽ


അണ്ടൂർകോണം പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

അതി ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട്  മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിലെ   പഞ്ചായത്തുകൾ കാഴ്ചവയ്ക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ.
അണ്ടൂർക്കോണം പഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അതിദാരിദ്ര്യ നിർമ്മ ർജ്ജനത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് അണ്ടൂർക്കോണം പഞ്ചായത്ത്   നടത്തിവരുന്നത്.
അഭിമാനകരമായ പ്രവർത്തനങ്ങൾക്കാണ് ഈ സർക്കാർ നേതൃത്വം നൽകുന്നതെന്നും അത്തരത്തിലുള്ള
നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട് പഞ്ചായത്തിൽ അവശേഷിക്കുന്ന ഏക വ്യക്തിക്ക് ഭൂമിയും വീടും ലഭ്യമാക്കാനായി    ഒരു ലക്ഷം രൂപ വികസന സദസ്സിൽ മന്ത്രി കൈമാറി.


സംസ്ഥാന സർക്കാരിന്റെയും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തന നേട്ടങ്ങൾ സദസ്സിൽ അവതരിപ്പിച്ചു. വികസന സദസ്സിനോട് അനുബന്ധിച്ച് തൊഴിൽമേളയും സംഘടിപ്പിച്ചു. പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഹരികുമാർ അവതരിപ്പിച്ചു. സദസ്സിൻ്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ ജനങ്ങൾ സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തങ്ങളെ പറ്റിയുള്ള  അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

ആലുംമൂട് എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജലീൽ ഉനൈസ അൻസാരി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago