പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ വിജ്ഞാന കേരളം ജനകീയ പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിച്ചു. കണിയാപുരം ഗവ. യു.പി.എസിൽ സംഘടിപ്പിച്ച തൊഴിൽമേള വി. ശശി എം എൽ എ ഉദ്ഘാടനം ചെയ്60 കമ്പനികൾ തൊഴിൽ ദാതാക്കളായി പങ്കെടുത്ത മേളയിൽ 1200ൽ അധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുത്തു. സോഫ്റ്റ്‌വെയർ ഡെവലപ്പർ, എച്ച് ആർ സ്പെഷലിസ്റ്റ്, കണ്ടൻ്റ് റൈറ്റർ, മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടൻ്റ്, കൗണ്ടർ സ്റ്റാഫ്, ടെലി കോളർ, ബില്ലിംഗ് സ്റ്റാഫ് തുടങ്ങി 150- ലേറെ വ്യത്യസ്ത തസ്തികകളിൽ ആയിരത്തോളം തൊഴിലവസരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻ്റ് ഹരികുമാർ, കില ബ്ലോക്ക് കോർഡിനേറ്റർ വേണുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…