Categories: KERALANEWS

ചക്രായുധത്തിന്റെ അരങ്ങിൽ പി ജെ ആന്റണി നിറഞ്ഞു.



ഭാരത് ഭവനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പി ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങൾ ചക്രായുധം നാടകാവതരണത്തോടെ സമാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, ഭാരത് ഭവൻ, നാട്യഗൃഹം എന്നിവയുടെ സംയുക്ത സഹകരണത്തിൽ രണ്ടു ദിവസങ്ങളിലായി ഒരുക്കിയ മലയാള – നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയുടെ  ജന്മശതാബ്ദി ആഘോഷങ്ങൾക്ക് കാമ്പുറ്റ പ്രഭാഷണങ്ങളാലും ഡോ.പ്രമോദ് പയ്യന്നൂർ സംവിധാനം നിർവ്വഹിച്ച  ഡോക്യുമെന്ററി പ്രദർശനങ്ങളാലും പ്രബുദ്ധമായി.
രണ്ടാം ദിനമായ ഇന്നലെ (ഒക്ടോബർ 12 ഞായറാഴ്ച) ‘പി. ജെ ആന്റണിയുടെ എഴുത്ത് / ചലച്ചിത്ര ലോകം’  എന്ന വിഷത്തിൽ വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ ശ്രീജ ആറങ്ങോട്ടുകര, ഹരി ചങ്ങമ്പുഴ സന്തോഷ് വള്ളിക്കാവ്, പത്മനാഭൻ കാവുമ്പായി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ശേഷം ‘പി ജെ ആന്റണി – വ്യക്തി , എഴുത്ത് , കലാപ്രവർത്തനം’  എന്ന വിഷയത്തിൽ പി. സോമന്റെ അധ്യക്ഷതയിൽ ഷാജു പുതൂർ, ജേക്കബ് എബ്രഹാം എന്നിവരും പ്രബന്ധം അവതരിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് സാബു കോട്ടുക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രൊഫ.അലിയാർ സമാപന പ്രഭാഷണവും, ഡോ.പ്രമോദ് പയ്യന്നൂർ,പി. വി. ശിവൻ, വിജു വർമ്മ, സുധിദേവയാനി, നിരീക്ഷ എന്നിവർ ആശംസാ പ്രഭാഷണവും, ശ്രീകല പ്രസാദ് കൃതതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് പി. ജെ ആന്റണി രചന നിർവ്വഹിച്ച ‘ചക്രായുധം’  നാടകത്തിന്റെ അവതരണവും നടന്നു. 
——————————————————————–

Amrutha Ponnu

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്

തിരുവനന്തപുരം:-  കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം'  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…

6 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…

6 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്13 ഒക്ടോബർ ‌2025

ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ  ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ…

6 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്13 ഒക്ടോബർ ‌2025

പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്‌ഘാടനവും താക്കോൽദാ നവുംപാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ …

6 hours ago

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ്

_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…

7 hours ago

ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം

ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…

8 hours ago