എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം; എന്‍എസ്എസ്സിന് വിധി മറ്റുള്ളവര്‍ക്ക് ബാധകമാക്കും; മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തിൽ എൻഎസ്എസിന് അനുകൂലമായി നൽകിയ വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നും അതിനായി സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

സുപ്രീംകോടതിയെ സര്‍ക്കാര്‍ നിലപാട് അറിയിക്കും. കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചയാണ്. തീരുമാനത്തെ സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ. നിയമനം കാത്തുകഴിയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാണ്. സര്‍ക്കാരിന്റേത് തുറന്ന സമീപനമെന്ന് പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സുപ്രധാനമായ ഈ തീരുമാനം. ‘എൻ എസ് എസ് മാനേജ്മെന്റിന് ലഭിച്ചത് പോലുള്ള ആനുകൂല്യം മറ്റു മാനേജ്മെന്റുകൾക്കും ലഭിക്കുക എന്നുള്ളതാണ് ഗവൺമെന്റിന്റെ നിലപാട്’ എന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എൻഎസ്എസ് മാനേജ്‌മെന്റിന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച നിയമന ഇളവുകൾ മറ്റ് എയ്ഡഡ് സ്കൂൾ മാനേജ്‌മെൻ്റുകൾക്ക് ബാധകമല്ലെന്നായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം. എന്നാൽ, ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ഈ വിഷയത്തിൽ ഈ മാസം 16-ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ പുതിയ നിലപാട് സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു.

Amrutha Ponnu

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്

തിരുവനന്തപുരം:-  കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം'  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…

7 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…

7 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്13 ഒക്ടോബർ ‌2025

ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ  ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ…

7 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്13 ഒക്ടോബർ ‌2025

പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്‌ഘാടനവും താക്കോൽദാ നവുംപാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ …

7 hours ago

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ്

_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…

7 hours ago

ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം

ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…

8 hours ago