#പനവൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു#
കഴിഞ്ഞ ഒൻപത് വർഷമായി വ്യത്യസ്തമേഖലകളിൽ സർക്കാരിന് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനായെന്നും അതിന്റെ ഗുണങ്ങൾ ഗ്രാമീണ ജീവിത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായെന്നും ഡി കെ മുരളി എം എൽ എ.
പനവൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, സ്ത്രീശാക്തീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനത്തിന് മാതൃകാപരമായ പുരോഗതി കൈവരിക്കാനായെന്നും ഇത്തരം വികസന സദസുകൾ അത്തരം നേട്ടങ്ങൾ കൂടുതൽപേരിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ പൊതുജനങ്ങളോട് പങ്കുവച്ചും ഭാവിവികസനത്തിനായി ജനങ്ങളുടെ അഭിപ്രായങ്ങൾ തേടിയും സംഘടിപ്പിച്ച വികസന സദസ്സിനോടനുബന്ധിച്ച് ജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഓപ്പൺ ഫോറവും നടന്നു.സംസ്ഥാന സർക്കാരിന്റെയും പനവൂർ ഗ്രാമ പഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. പനവൂർ എച്ച്.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനിൽ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുനിത എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര് സ്വദേശിയായ മൂന്നരവയസുകാരനും…
ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ…
പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്ഘാടനവും താക്കോൽദാ നവുംപാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ …
_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…
ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…