കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് സമ്പൂർണ കംപ്യൂട്ടർവൽക്കരണം നടപ്പാക്കിയത്. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള 4,83,376 രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്.
എംഎൽഎ ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ഉൾപ്പെടെ 6 കോടി രൂപ വിനിയോഗിച്ച് പാറശ്ശാല കാരാളിയിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണപ്രവൃത്തി പുരോഗമിക്കുകയാണെന്നും വളരെ വേഗത്തിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും. എംഎൽഎ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈൻകുമാർ അധ്യക്ഷനായി, ചടങ്ങിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ചുസ്മിത, വെള്ളറട എ.റ്റി.ഒ ഷൈജു, പാറശ്ശാല ഏ.റ്റി.ഒ ഭദ്രൻ .പി.ആർ , സുരേഷ് കുമാർ, സുധീർ, എന്നിവർ സംസാരിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…