Categories: NEWS

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്


തിരുവനന്തപുരം:- 

കേരള കൾച്ചറൽ ഫോറത്തിൻ്റെ ‘സത്യൻ ചലച്ചിത്ര പുരസ്കാരം’  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള ഉർവശി മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ പി. ടി. കുഞ്ഞു മുഹമ്മദ്,  ശരത്ത്, കലാധരൻ എന്നിവരടങ്ങിയ ജൂറിയാണ് ഉർവശിയെ അവാർഡിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രത്യേകം രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം അനശ്വര നടൻ സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9ന് ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യുമെന്ന് കേരളം കൾച്ചറൽ ഫോറം പ്രസിഡന്റ് ജോൺ മനോഹറും ജനറൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസും അറിയിച്ചു.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രൻസ്, ഇന്ദ്രജിത്ത്, കെ. പി. എ.സി. ലളിത, സുകുമാരി, കാവ്യ മാധവൻ, അപർണ ബാലമുരളി, തുടങ്ങിയവർ നേരത്തെ അവാർഡിന് അർഹരായിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തിലെ പ്രമുഖ നടിയാണ് ഉര്‍വശി. 1970-കളുടെ അവസാനം ബാലതാരമായി അഭിനയജീവിതം ആരംഭിച്ച അവര്‍ 1983-ല്‍ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മുന്താണെ മുടിച്ചു’ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത ഉര്‍വശി, സ്വാഭാവികമായ അഭിനയശൈലിയും ഹാസ്യനൈപുണ്യവും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയിട്ടുണ്ട്. നാല് പതിറ്റാണ്ടിലെ അഭിനയ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ ‘അച്ചുവിന്റേ അമ്മ’ എന്ന ചിത്രത്തിലെ അഭിനയത്തിനും, 2024-ല്‍ പുറത്തിറങ്ങിയ ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ അഭിനയത്തിനും മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1989, 1990, 1991, 1992 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടി.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago