കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ”ഫെസ്റ്റികോണ്‍സ്” എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍ ജെമിനി ആപ്പിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത ദീപാവലി ആശംസകള്‍ സൃഷ്ടിക്കാനും, പങ്കുവെക്കാനും സാധിക്കുന്നതാണ് പുതിയ ക്യാമ്പയിന്‍.
കോക്കാകോളയുടെ ലിമിറ്റഡ് എഡിഷന്‍ ”ഉത്സവ് പാക്കുകളില്‍” ലഭ്യമായ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ജെമിനി ആപ്പില്‍ തന്നെ തങ്ങളുടെ ”ഫെസ്റ്റികോണ്‍” രൂപകല്‍പ്പന ചെയ്യാം. ഇഷ്ടാനുസൃതമായ അവതാറുകളും, ദീപാവലി ചിഹ്നങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഡിജിറ്റല്‍ ആശംസകള്‍ #മൈഫെസ്റ്റികോണ്‍, #MyFesticon എന്ന ഹാഷ്ടാഗ് സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാം.
ഇന്ത്യയുടെ ആഘോഷങ്ങളോടൊപ്പം നില്‍ക്കുന്ന ബ്രാന്‍ഡാണ് കൊക്കോകോള, ഗൂഗിള്‍ ജെമിനിയുമായുള്ള ഈ സഹകരണം ഉപഭോക്താക്കള്‍ക്ക് ദീപാവലി ആഘോഷങ്ങളില്‍ പുതിയ അനുഭവം നല്‍കുന്നുവെന്ന് കോക്കാകോള ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ കാര്‍ത്തിക സുബ്രഹ്‌മണ്യന്‍ പറഞ്ഞു. മുന്‍പ് കൊക്കോകോള ഒരുക്കിയ എഐ ക്യാമ്പയില്‍ ദിവാലി വാലി മാജിക് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…
കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ …