Categories: NEWS

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്


കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. “നൂതന കുടുംബശ്രീ സംരംഭങ്ങൾ , സാധ്യത , അവലോകനം” എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. വീടുകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ വഴി അവസരം ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. മാത്രമല്ല കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ വീടുകൾ സംരംഭക കേന്ദ്രങ്ങളാകണം. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിന് വേണ്ട നിയമനിർമ്മാണം നടത്തിക്കഴിഞ്ഞു. ഇത്തരം സംരംഭങ്ങൾക്ക് വായ്പയും സബ്‌സിഡിയും ലഭിക്കും.നിയമവിധേയമായ എല്ലാ സംരംഭങ്ങൾക്കും ലൈസൻസ് നൽകുന്നതിന് വേണ്ട ചട്ടഭേദഗതി ഉടൻ ഉണ്ടാകും. അധികം വൈകാതെ തന്നെ അൻപത് ലക്ഷം അംഗങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് കുടുബശ്രീ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപജീവനമാർഗം എന്ന നിലയിൽ ആരംഭിച്ച പ്രസ്ഥാനം ഇന്ന് ഡിജിറ്റൽ സേവനമേഖലയിലടക്കം കടന്നുകഴിഞ്ഞു. ബ്രാൻഡ് എന്ന നിലയിൽ കുടുംബശ്രീയുടെ വിശ്വസ്യത വലുതാണ്. എല്ലാമേഖലയിൽനിന്നുമുള്ള സ്ത്രീകളും അംഗങ്ങളായ ഹരിതകർമ്മസേനയ്ക്ക് കേരളത്തിൽ ലഭിച്ചുവരുന്ന സ്വീകാര്യത അവരുടെ പ്രവർത്തനമികവിനുള്ള അംഗീകാരമാണ്. കഴിവിനും അഭിരുചിക്കും അനുസൃതമായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട നൈപുണ്യ പരിശീലനമാണ് കുടുംബശ്രീ ഇപ്പോൾ നൽകിവരുന്നത്. മാറ്റങ്ങൾക്കനുസരിച്ച് പുതിയ സാധ്യതകളും അവസരങ്ങളും കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ വനിതാകമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിച്ചു. യുവതികൾക്കായി പുതിയ തൊഴിൽ സാധ്യതകള്‍ കണ്ടെത്തുന്നതിനും അവ ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷ പറഞ്ഞു. പരമ്പരാഗത തൊഴില്‍ മേഖലകളിലൊതുങ്ങിയിരുന്ന സ്ത്രീകള്‍ ഇന്ന് കുടുംബശ്രീയുടെ സഹായത്തോടെ നൂതന സംരംഭങ്ങള്‍ ആരംഭിച്ച് തങ്ങളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു. വിവിധ പദ്ധതികളുടെ ഗുണഫലം സ്ത്രീകളിലേക്ക് എത്തിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ .സി വിഷയാവതരണം നടത്തി. കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന സ്വാഗതം ആശംസിച്ചു.കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർ രമേശ് ജി, റിസർച്ച് ഓഫീസർ അർച്ചന എ ആർ തുടങ്ങിയവർ പങ്കെടുത്തു.

മുഖാമുഖം പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന് (15 ) രാവിലെ പത്തിന് “സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ” എന്ന വിഷയത്തിൽ ചർച്ച നടക്കും. ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago