സംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ. ബാലഗോപാൽ. പ്ലാൻ ഫണ്ടിൻ്റെ 30 ശതമാനം പ്രവർത്തനങ്ങളും പഞ്ചായത്തുകൾ വഴിയാണ് നടപ്പിലാക്കുന്നത്. ഡിജിറ്റൽ സാക്ഷരത പോലുള്ള അഭിമാന പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞത് പഞ്ചായത്തുകളുടെ പൂർണ പിന്തുണ കൊണ്ടാണ്. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ പ്രസിഡൻ്റ് എം.പ്രഭാകരൻ്റെ സ്മരണാർഥം നിർമ്മിച്ച സ്വരാജ് ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വരാജ് ട്രോഫി അവാർഡ് തുക വിനിയോഗിച്ചാണ് ഹാൾ നിർമ്മിച്ചത്. രണ്ട് തവണ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വർഷം സംസ്ഥാന തലത്തിൽ രണ്ടാമതും ആയിരുന്നു പഞ്ചായത്ത്. 80 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഹാളിൽ 500 പേർക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്.
എംഎൽഎ ജി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെ. ലളിത, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ശേഖരൻ ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…